in , ,

LOVELOVE OMGOMG AngryAngry LOLLOL CryCry

വിവാദങ്ങൾക്കും തളർത്താനാവില്ല;മലപ്പുറത്ത്‌ 80 അടി ഉയരത്തിൽ മിശിഹാ

വിവാദങ്ങൾ എന്തു തന്നെയായാലും കേരളത്തിലെ ഫുട്ബോൾ ഭ്രമത്തെ അവസാനിപ്പിക്കാനോ അതിന് ഫുൾസ്റ്റോപ്പിടാനോ ആരെ കൊണ്ടും സാധിക്കില്ല എന്ന് തെളിയിക്കുന്നതാണ് മലപ്പുറം ഒട്ടുപുറം തൂവൽത്തീരത്ത് ഉയർന്ന എൺപത് അടി ഉയരമുളള മെസ്സിയുടെ കട്ടൗട്ട് .

ലോകകപ്പിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ലോകകപ്പിനെ വരവേൽക്കാനുള്ള ആവേശത്തിലാണ് മലയാളികളും ഉള്ളത്.ഇതിന്റെ ഭാഗമായി കേരളത്തിലങ്ങോളമിങ്ങോളം ഇഷ്ടതാരങ്ങളുടെയും ഇഷ്ട ടീമിന്റേയും കട്ടൗട്ടുകളും ഫ്ലക്സുകളും ഉയരുന്നുണ്ട്.

കോഴിക്കോട് പുള്ളാവൂർ പുഴയിലെ മെസ്സിയുടേയും നെയ്മറിന്റേയും റൊണാൾഡോയുടേയുമൊക്കെ കട്ടൗട്ടുകൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയതും ഫിഫയുടേതടക്കം അംഗീകാരങ്ങൾ നേടിയതുമാണ്.എന്നാൽ പുള്ളാവൂർ പുഴയിലെ ഈ കട്ടൗട്ടുകൾ വിവാദമാവുകയും ചെയ്തിരുന്നു. അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവം വിവാദമാവുകയും കട്ടൗട്ടുകൾ മാറ്റണമെന്നുള്ള ഒരു ആവശ്യം ഉയരുകയും ചെയ്തത്.

ഇത്തരത്തിലുള്ള വിവാദങ്ങൾ നിൽക്കുമ്പോൾ ലോകകപ്പിന്റെ അവസാന മണിക്കൂറുകളിലും കട്ടൗട്ടുകൾക്ക് ഒട്ടും കുറവില്ല കേരളത്തിൽ.അവസാന ദിവസങ്ങളിലും മലപ്പുറം ഒട്ടുപുറം തൂവൽതീരത്ത് ലയണൽ മെസ്സിയുടെ എൺപത് അടി ഉയരത്തിലുള്ള ഒരു കട്ടൗട്ട് ഉയർന്നിരിക്കുകയാണ്. ഇവിടത്തെ തീരദേശ പ്രദേശത്തെ റോഡിലാണ് 80 അടി ഉയരത്തിലുള്ള മെസ്സിയുടെ കട്ടൗട്ട് ഉയർന്നിരിക്കുന്നത്.

ഒരു പാട് വിനോദ സഞ്ചാരികളെത്തുന്ന സ്ഥലം കൂടിയാണ് ഒട്ടുപുറം തീരത്തൂവൽ പ്രദേശം. അതിനാൽ ഒരുപാട് വിനോദസഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട് ഈ എൺപതടി ഉയർത്തിലുള്ള ലയണൽ മെസ്സിയുടെ കട്ടൗട്ട് . കൂടാതെ കട്ടൗട്ട് കാണാൻ നിരവധി പേർ എത്തുകയും ചെയ്യുന്നുണ്ട്.

വിവാദങ്ങൾ എന്തു തന്നെയായാലും കേരളത്തിലെ ഫുട്ബോൾ ഭ്രമത്തെ അവസാനിപ്പിക്കാനോ അതിന് ഫുൾസ്റ്റോപ്പിടാനോ ആരെ കൊണ്ടും സാധിക്കില്ല എന്ന് തെളിയിക്കുന്നതാണ് മലപ്പുറം ഒട്ടുപുറം തൂവൽത്തീരത്ത് ഉയർന്ന എൺപത് അടി ഉയരമുളള മെസ്സിയുടെ കട്ടൗട്ട് .

ഇന്ത്യയിൽ ലോകകപ്പ് മത്സരങ്ങൾ എങ്ങനെ കാണാം…

ആരാധകർ ഗ്രൗണ്ടിൽ ഇറങ്ങി വരുന്നത് സുരക്ഷാ പ്രശ്നമുണ്ടാക്കുന്നുണ്ടോ? മറുപടിയുമായി ഇവാൻ വുകമനോവിച്ച്