കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ വെച്ച് അരങ്ങേറിയ മത്സരത്തിൽ ഹൈദരാബാദ് എഫ്സി ആദ്യ പകുതിയിൽ നേടിയ ഒരു ഗോൾ ബിഗ് സ്‌ക്രീനിൽ ദൃശ്യങ്ങൾ പരിശോധിച്ച് റഫറി ഓഫ്സൈഡ് കൃത്യമായി വിളിച്ചിരുന്നു.
മത്സരശേഷം നടന്ന പ്രെസ്സ് കോൺഫറൻസിൽ ഈയൊരു സംഭവത്തെ അഭിനന്ദിച്ച ഹൈദരാബാദ് പരിശീലകൻ എല്ലാ മത്സരങ്ങളിലും ഇങ്ങനെ വേണമെന്ന് അഭിപ്രായപ്പെട്ടു.
“എനിക്ക് റഫറിമാരോട് പ്രായോഗികമായി ഒരിക്കലും പ്രശ്നങ്ങളോന്നുമില്ല. റഫറിയിങ്ങാണ് ഫുട്ബോളിലെ ഏറ്റവും കഠിനമായ ജോലി, കാരണം നിങ്ങൾ റഫറിയാണെങ്കിൽ ആരും നിങ്ങളെ പിന്തുണക്കാനുണ്ടാവില്ല. പക്ഷെ ഈ ‘VAR’ ഞങ്ങളുടെ ടീമിനോട് ഒപ്പം മാത്രമല്ല, എല്ലാ ടീമിനും ഉണ്ടാകണം.”
“ഹൈദരാബാദ് എഫ്സിക്കെതിരെ മാത്രമാണ് റഫറിയുടെ തീരുമാനങ്ങൾ എന്ന് ഞാൻ പറയുന്നില്ല, ചില മത്സരങ്ങളിൽ ഞങ്ങൾക്ക് അനുകൂലമായും വിധിക്കാറുണ്ട്.” – മനോലോ മാർക്കസ് പറഞ്ഞു.
അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ് പ്ലസിലും കാണാനാവും.