in ,

ഐഎസ്എലിൽ നിലവിലെ ചാമ്പ്യൻമാർ വിജയം തുടരുന്നു?

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സിക്ക് ഹോം ടീമായ ഈസ്റ്റ്‌ ബംഗാളിനെതിരെ വിജയം.

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സിക്ക് ഹോം ടീമായ ഈസ്റ്റ്‌ ബംഗാളിനെതിരെ വിജയം.

സ്വന്തം കാണികൾക്ക് മുന്നിൽ പന്ത് തട്ടാനിറങ്ങിയ ഈസ്റ്റ്‌ ബംഗാളിന്റെ വലയിലേക്ക് 9-മിനിറ്റിൽ തന്നെ സിവെറിയോയിലൂടെ ഗോൾ നേടി ഹൈദരാബാദ് എഫ്സി മത്സരത്തിൽ ലീഡ് നേടി.

പിന്നീടങ്ങോട്ട് ഇരുടീമുകളും ഗോൾ നേടാൻ മികച്ച കളി കാഴ്ച വെച്ചെങ്കിലും ഇഞ്ചുറി ടൈമിൽ സിൽവ നേടുന്ന ഗോളിലൂടെ ഹൈദരാബാദ് എഫ്സി ഏകപക്ഷീയമായ രണ്ട് ഗോളുകളുടെ വിജയം ആസ്വദിച്ചു.

മത്സരത്തിൽ പരാജയം രുചിച്ചതോടെ പോയന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്ത് തുടരുകയാണ് മുൻ ഇന്ത്യൻ ദേശീയ ടീം പരിശീലകനായ സ്റ്റീഫൻ കോൺസ്റ്റന്റയിന്റെ ഈസ്റ്റ്‌ ബംഗാൾ.

വിലപ്പെട്ട എവേ വിജയം നേടിയതോടെ ഒന്നാം സ്ഥാനക്കാരുമായി നാല് പോയന്റ് അകലത്തിൽ രണ്ടാം സ്ഥാനത്താണ് മനോലോ മാർക്കസിന്റെ ഹൈദരാബാദ് എഫ്സി തുടരുന്നത്. നാളെ നടക്കുന്ന ഐഎസ്എൽ മത്സരത്തിൽ ചെന്നൈയിൻ എഫ്സി vs എടികെ മോഹൻ ബഗാനെ നേരിടും.

സഹൽ ബ്ലാസ്റ്റേഴ്‌സ് വിട്ടുകൊണ്ട് മെൽബൺ സിറ്റിയിലേക്ക് പോകുമോ??

ഹാട്രിക് ഐലീഗ് ലക്ഷ്യമാക്കി ഗോകുലം വിജയം തുടരുന്നു?