in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

കേരള ബ്ലാസ്റ്റേഴ്സിന് ഏറെ ആരാധകരുണ്ടെന്ന് കേട്ടറിഞ്ഞു; കേരളത്തിലെ ഫുട്ബോൾ ആരാധകരെ പറ്റി മനസ്സ് തുറന്ന് തോമസ് ട്യൂഷൽ

തൃശൂർ നാട്ടിക സീതാറാം ആയുർവേദ ബീച്ച് റിസോർട്ടിലെ 18 ദിവസത്തെ റിലാക്സേഷൻ തെറപ്പി ചെയ്ത അദ്ദേഹം കേരളത്തിലെ ഫുട്ബാൾ ആരാധകരെ പറ്റിയും കേരളത്തിലെ ഫുട്ബോളിനെ പറ്റിയും മനസ്സ് തുറന്നിരിക്കുകയാണ്. മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം കേരളാ ഫുട്ബോളിനെ പറ്റി മനസ്സ് തുറന്നത്.

ഈയിടെയാണ് ലോകഫുട്ബോളിലെ പ്രമുഖനായ പരിശീലകൻ തോമസ് ട്യൂഷൽ കേരളത്തിലെത്തിയത്. ആയുർവേദ ചികിത്സയ്ക്ക് വേണ്ടിയാണ് അദ്ദേഹം കേരളത്തിൽ എത്തിയത്. അദ്ദേഹം കേരളത്തിലെത്തിയ ചിത്രം പുറത്ത് വന്നതോടെ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ അതൊക്കെ വെറും അഭ്യൂഹം മാത്രമായിരുന്നു. ആയുർവേദ ചികിത്സയ്ക്ക് അപ്പുറം മറ്റ് ഉദ്ദേശങ്ങളൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല.

തൃശൂർ നാട്ടിക സീതാറാം ആയുർവേദ ബീച്ച് റിസോർട്ടിലെ 18 ദിവസത്തെ റിലാക്സേഷൻ തെറപ്പി ചെയ്ത അദ്ദേഹം കേരളത്തിലെ ഫുട്ബാൾ ആരാധകരെ പറ്റിയും കേരളത്തിലെ ഫുട്ബോളിനെ പറ്റിയും മനസ്സ് തുറന്നിരിക്കുകയാണ്. മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം കേരളാ ഫുട്ബോളിനെ പറ്റി മനസ്സ് തുറന്നത്.

കൊച്ചി വിമാനത്താവളത്തിൽ 2 ആരാധകർ എന്നെ തിരിച്ചറിഞ്ഞ് പിന്തുടർന്നെത്തി സെൽഫി പകർത്തിയത് എന്നെ അത്ഭുതപ്പെടുത്തിയെന്നും ഇവിടെ ഞാൻ അറിയപ്പെടുന്നുവെന്നതിൽ സന്തോഷമുണ്ടെന്നും ഇംഗ്ലിഷ് പ്രിമിയർ ലീഗ് അടക്കമുള്ള രാജ്യാന്തര ടൂർണമെന്റുകൾക്ക് ഇന്ത്യയിൽ ഏറെ ആരാധകരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഫുട്ബാൾ നിരീക്ഷിക്കാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ട്യൂഷലിന്റെ മറുപടി. ഇന്ത്യൻ ഫുട്ബോൾ ഏറെദൂരം മുന്നോട്ട് പോകാനുണ്ടെന്നാണ് മനസ്സിലാക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിന് ഇവിടെയേറെ ആരാധകരുണ്ടെന്നു കേട്ടറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ചെലവഴിച്ച മൂന്നാഴ്ച സന്തോഷകരമായ അനുഭവമായിരുന്നു. എരിവും പുളിയുമേറിയ ഇവിടുത്തെ ഭക്ഷണം അപരിചിതമായിരുന്നു. എങ്കിലും രുചിയുള്ളതായി തോന്നി. ഇടയ്ക്കിടെ ഗ്രിൽഡ് ഫിഷ് കഴിക്കണമെന്നു തോന്നിയെങ്കിലും ചികിത്സാർഥം വെജിറ്റേറിയൻ ഭക്ഷണമാണ് തിരഞ്ഞെടുക്കേണ്ടിവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെസ്സിയെ പ്രീമിയർ ലീഗിലേക്ക് എത്തിക്കാൻ നീക്കം; പ്രതീക്ഷ കൈവിടാതെ ബാഴ്‌സയും

തിരിച്ച് വരാൻ ബ്ലാസ്റ്റേഴ്സിന് മുന്നിൽ സുവർണാവസരം