in , , , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

മെസ്സിയെ പ്രീമിയർ ലീഗിലേക്ക് എത്തിക്കാൻ നീക്കം; പ്രതീക്ഷ കൈവിടാതെ ബാഴ്‌സയും

പ്രായം 35 കഴിഞ്ഞെങ്കിലും ലയണൽ മെസ്സിക്ക് വേണ്ടി ഇന്ന് വമ്പൻ ക്ലബ്ബുകൾ ക്യുവിലാണ്. മെസ്സിയുടെ പ്രകടനം തന്നെയാണ് അതിനുള്ള കാരണം. യുവ താരം എംബാപ്പെയെ പോലും അതിശയിപ്പിക്കുന്ന പ്രകടനമാണ് മെസ്സി നിലവിൽ പിഎസ്ജിയിൽ കാഴ്ച്ച വെയ്ക്കുന്നത്. സീസണില്‍ ഇതുവരെ നേടിയത് 12 ഗോളും 13 അസിസ്റ്റുകളും മെസ്സി തന്റെ പേരിലാക്കിയിരിക്കുകയാണ്.

പ്രായം 35 കഴിഞ്ഞെങ്കിലും ലയണൽ മെസ്സിക്ക് വേണ്ടി ഇന്ന് വമ്പൻ ക്ലബ്ബുകൾ ക്യുവിലാണ്. മെസ്സിയുടെ പ്രകടനം തന്നെയാണ് അതിനുള്ള കാരണം. യുവ താരം എംബാപ്പെയെ പോലും അതിശയിപ്പിക്കുന്ന പ്രകടനമാണ് മെസ്സി നിലവിൽ പിഎസ്ജിയിൽ കാഴ്ച്ച വെയ്ക്കുന്നത്. സീസണില്‍ ഇതുവരെ നേടിയത് 12 ഗോളും 13 അസിസ്റ്റുകളും മെസ്സി തന്റെ പേരിലാക്കിയിരിക്കുകയാണ്.

മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന മെസ്സിയെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ വമ്പൻ ക്ലബ്ബുകൾ നടത്തുകയാണ്. അതിൽ ഏറ്റവും പ്രധാനം പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയുടേതാണ്. പിഎസ്ജിയുമായുള്ള താരത്തിന്റെ കരാര്‍ ഈ സീസണിനൊടുവില്‍ അവസാനിക്കവേ താരത്തെ സ്വന്തമാക്കാനുള്ള നീക്കത്തിലാണ് മാഞ്ചസ്റ്റർ സിറ്റി.

അതെ സമയം പിഎസ്ജിയുമായുള്ള താരത്തിന്റെ കരാര്‍ ഈ സീസണോടെ അവസാനിക്കും. എന്നാൽ ഈ കരാര്‍ എങ്ങനെയും പുതുക്കാനുള്ള ശ്രമത്തിലാണ് പിഎസ്ജി. എന്നാൽ തന്റെ കരിയറുമായി ബന്ധപ്പെട്ട ഭാവി ഇത് വരെ മെസ്സി തീരുമാനിച്ചിട്ടില്ല. ലോകകപ്പ് കഴിഞ്ഞ ശേഷമേ ഭാവിയെ കുറിച്ച് തീരുമാനെടുക്കൂവെന്നാണ് മെസി പറയുന്നത്.

കരാർ അവസാനിക്കുന്നതിന് മുമ്പേ കരാർ പുതുക്കാൻ പിഎസ്ജിയും പുതിയ കരാറുമായി മാഞ്ചസ്റ്റർ സിറ്റിയും മെസ്സിക്ക് പിന്നെയുണ്ടെങ്കിലും താരത്തിന്റെ മുൻ ക്ലബായ ബാഴ്‌സയും മെസ്സിയെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ്.

മാണിക്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ബാഴ്‌സ. മെസിയെ തിരികെ കൊണ്ടുവരണമെന്ന് ബാഴ്‌സ ആരാധകരും ആവശ്യപ്പെടുന്ന സാഹചര്യത്തിൽ അവർക്ക് മെസിയയെ തിരികെ കൊണ്ട് വന്നേ മതിയാവൂ. മെസ്സിയെ തിരികെയെത്തിക്കാൻ പരിശ്രമിക്കുമെന്ന് പ്രസിഡന്റ് ജോണ്‍ ലപ്പോര്‍ട്ടയും കോച്ച് സാവിയും മനസ് തുറന്ന് പറഞ്ഞിരുന്നു.ഇനി കാര്യങ്ങളെല്ലാം മെസിയുടെ കൈകളിലാണ്. മെസിയുടെ മനസ് മുഴുവന്‍ ലോകകപ്പാണ്. അത് കഴിഞ്ഞാലേ മെസ്സി ഒരു തിരുമാനമെടുക്കുകയുള്ളു. ആ തിരുമാനത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകരും ഫുട്ബാൾ ലോകവും.

രാഹുലിന് പകരം ഋഷഭ് പന്ത് ഇന്ന് കളിക്കുമോ?; ഉത്തരം വ്യക്തമാക്കി ഇന്ത്യൻ ബാറ്റിംഗ് പരിശീലകന്‍

കേരള ബ്ലാസ്റ്റേഴ്സിന് ഏറെ ആരാധകരുണ്ടെന്ന് കേട്ടറിഞ്ഞു; കേരളത്തിലെ ഫുട്ബോൾ ആരാധകരെ പറ്റി മനസ്സ് തുറന്ന് തോമസ് ട്യൂഷൽ