ബ്രസീലിയൻ സൂപ്പർ താരം നെയ്മർ നിലവിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കൊടൊപ്പമാണുള്ളതെങ്കിലും അടുത്ത സീസണിൽ താരം പാരിസിൽ തുടരാനുള്ള സാദ്ധ്യതകൾ കുറവാണ്. കാരണം താരത്തെ വിറ്റഴിക്കാൻ പിഎസ്ജി നേരത്തെ ശ്രമങ്ങൾ നടത്തുന്നുണ്ട്. കൂടാതെ നെയ്മറുടെ വീടിന് മുന്നിൽ പിഎസ്ജി ആരാധകർ മുഴക്കിയ തെറിവിളിയും താരത്തെ പാരിസിൽ തുടരാൻ മടുപ്പുക്കുന്നുണ്ട്.
താരത്തെ സ്വന്തമാക്കാൻ പ്രിമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കങ്ങൾ നടത്തുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. കൂടാതെ ചെൽസി, ന്യൂ കാസ്റ്റിൽ യുണൈറ്റഡ് എന്നിവരും നെയ്മർക്ക് പിന്നാലെയുണ്ട്.
നെയ്മറെ സ്വന്തമാക്കാൻ വമ്പൻമാർ മത്സരിക്കുന്നതിനിടെ നെയ്മറെ ബ്രസീൽ ലീഗിലേക്ക് കൊണ്ട് പോകുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് നെയ്മറുടെ സഹോദരി.
ബ്രസീലിയൻ ക്ലബ്ബായ ബോട്ടഫോഗയിലേക്ക് നെയ്മർ എത്തിക്കാൻ തന്നാൽ കഴിയുന്ന ശ്രമങ്ങൾ നടത്തുമെന്നാണ് നെയ്മറുടെ സഹോദരിയായ റഫയേല സന്റോസ് പറയുന്നത്.
അവനെ ബോട്ടഗോഫയിലെത്തിക്കാൻ ഞാൻ അവനുമായി സംസാരിക്കും. എന്നെ കൊണ്ട് കഴിയുന്ന ശ്രമങ്ങൾ പൂർണമായും ഉപയോഗിക്കുമെന്നും നെയ്മറുടെ സഹോദരി പറയുന്നു.