in

LOVELOVE OMGOMG LOLLOL

സാഫ് കപ്പ്‌ കിരീടം ഇന്ത്യക്ക്

2015, 2017 വർഷങ്ങളിൽ ജേതാക്കളായ നേപ്പാളിനൊപ്പം 2019, 2022 വർഷങ്ങളിൽ കിരീടം നേടിയ ഇന്ത്യ കിരീടനേട്ടങ്ങളുടെ കാര്യത്തിൽ സ്ഥാനം പങ്കിടുന്നുണ്ട്.

.

സാഫ് അണ്ടർ 20 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ബംഗ്ലാദേശിനെ 5-2 സ്കോറിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്.

തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ സാഫ് അണ്ടർ 20 ഫുട്ബോൾ ചാമ്പ്യൻഷിപ് കിരീടമണിയുന്നത്. അതേസമയം ഇന്ത്യക്ക് വേണ്ടി ഫൈനൽ മത്സരത്തിൽ നാല് ഗോളുകൾ നേടിയ ഗുർകിറതാണ് ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

കൂടാതെ ടൂർണമെന്റിൽ 8 ഗോളുകൾ നേടിയ ഗുർകിറത് ടൂർണമെന്റിലെ ടോപ് സ്കോറർ പട്ടം സ്വന്തം പേരിൽ കുറിച്ചു.

നിശ്ചിത സമയത്ത് 2-2 എന്ന സ്കോറിൽ അവസാനിച്ച ഫൈനൽ മത്സരം അധിക സമയത്തേക്ക് നീണ്ടപ്പോൾ മൂന്നു ഗോളുകൾ തുടർച്ചയായി നേടിയ ഇന്ത്യൻ ചുണകുട്ടികൾ 5–2 സ്കോർ ലൈനിൽ തുടർച്ചയായ രണ്ടാം തവണയും ബംഗ്ലാദേശിനെ ഫൈനലിൽ തോൽപ്പിച്ച് കിരീടം നേടി.

Indian football team

2015-ൽ ആരംഭിച്ച സാഫ് അണ്ടർ 20 ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ നാലാം പതിപ്പായിരുന്നു ഇത്. 2015, 2017 വർഷങ്ങളിൽ ജേതാക്കളായ നേപ്പാളിനൊപ്പം 2019, 2022 വർഷങ്ങളിൽ കിരീടം നേടിയ ഇന്ത്യ കിരീടനേട്ടങ്ങളുടെ കാര്യത്തിൽ സ്ഥാനം പങ്കിടുന്നുണ്ട്.

‘ATK മോഹൻ ബഗാൻ’ ഇനിയില്ല..

ഒരു ഇന്ത്യൻ താരത്തെ കൂടി ടീമിലെത്തിക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്