in

LOVELOVE

നമ്മൾ ഓരോരുത്തർക്കും വേണ്ടി ഇന്ത്യ ഇന്ന് ഫിഫ ലോകകപ്പിനിറങ്ങുന്നു?ലൈവ് കാണാം

ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തിൽ വെച്ച് ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന മത്സരത്തിൽ ഫുട്ബോളിലെ വമ്പൻമാരായ അമേരിക്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. അമേരിക്കയെ കൂടാതെ ബ്രസീൽ, മൊറാക്കോ എന്നീ ടീമുകളുമായി ഗ്രൂപ്പ്‌ റൗണ്ടിൽ ഇന്ത്യൻ ടീമിന് വരും ദിവസങ്ങളിൽ മത്സരമുണ്ട്.

ഇന്ത്യ രാജ്യത്തിലെ ജനങ്ങളിൽ ഓരോരുത്തരെയും പ്രതിനിധീകരിച്ചു കൊണ്ട്, അവർക്ക് വേണ്ടി, സ്വന്തം ജന്മനാടിന് വേണ്ടി ഇന്ത്യയിൽ വെച്ച് നടക്കുന്ന അണ്ടർ 17 വിമൻസ് ഫിഫ ലോകകപ്പിൽ ഉദ്ഘാടന മത്സരത്തിൽ ഇന്ന് ഇന്ത്യൻ വനിതാ അണ്ടർ 17 ഫുട്ബോൾ ടീം ബൂട്ട് കെട്ടുകയാണ്.

ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തിൽ വെച്ച് ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന മത്സരത്തിൽ ഫുട്ബോളിലെ വമ്പൻമാരായ അമേരിക്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. അമേരിക്കയെ കൂടാതെ ബ്രസീൽ, മൊറാക്കോ എന്നീ ടീമുകളുമായി ഗ്രൂപ്പ്‌ റൗണ്ടിൽ ഇന്ത്യൻ ടീമിന് വരും ദിവസങ്ങളിൽ മത്സരമുണ്ട്.

സ്വീഡിഷ് പരിശീകനായ തോമസ് ഡെനർബിയാണ് ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകൻ. ഒഡിഷ, മുംബൈ, ഗോവ എന്നിവിടങ്ങളിൽ വെച്ച് നടക്കുന്ന ഫിഫ ലോകകപ്പ്‌ ഫൈനൽ ഒക്ടോബർ 30-നാണ്‌ അരങ്ങേറുന്നത്.

16 ടീമുകൾ പങ്കെടുക്കുന്ന ഇന്ത്യയിൽ വെച്ച് നടക്കുന്ന അണ്ടർ 17 വിമൻസ് ഫിഫ ലോകകപ്പ്‌ മൂന്നാഴ്ചയോളമാണ് നീണ്ടുനിൽക്കുന്നത്. അണ്ടർ 17 വിമൻസ് ഫിഫ ലോകകപ്പ് ലൈവ് സംപ്രേക്ഷണം സ്പോർട്സ് 18 ചാനലിൽ ലഭ്യമാണ്.

സൂപ്പർ താരങ്ങൾ..സൂപ്പർ ടീമുകൾ..ഇന്ന് ഐഎസ്എല്ലിൽ കിടിലൻ പോരാട്ടം?

ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ പേർ കണ്ട അഞ്ച് മത്സരങ്ങൾ ഇതാ.. ബ്ലാസ്റ്റേഴ്‌സ് vs കൊൽക്കത്ത മികച്ചുനിന്നത് ആര്?