in ,

സൂപ്പർ താരങ്ങൾ..സൂപ്പർ ടീമുകൾ..ഇന്ന് ഐഎസ്എല്ലിൽ കിടിലൻ പോരാട്ടം?

ഇന്ന് ജെആർഡി ടാറ്റാ സ്പോർട്സ് കോംപ്ലക്സ് ജംഷഡ്പൂരിൽ വെച്ച് നടക്കുന്ന ജംഷഡ്പൂർ എഫ്സിയുടെ ഹോം മത്സരത്തിൽ ഒഡിഷ എഫ്സിയാണ് എതിരാളികൾ. ഇന്ന് രാത്രി 7:30ന് നടക്കുന്ന മത്സരം സ്റ്റാർ സ്‌പോർട്സ്, ജിയോ ടിവി, ഡിസ്‌നി, ഹോട്സ്റ്റാർ എന്നിവയിൽ ലൈവ് സംപ്രേക്ഷണം ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോടെ ഏഷ്യാനെറ്റ്‌ പ്ലസിലും ലൈവ് കാണാം

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇന്ന് കളത്തിൽ ബൂട്ട് കെട്ടാനൊരുങ്ങുകയാണ് നിലവിലെ ഷീൽഡ് ജേതാക്കളായ ജംഷഡ്പൂർ എഫ്സിയും കരുത്തരായ ഒഡിഷ എഫ്സിയും.

ഇന്ന് ജെആർഡി ടാറ്റാ സ്പോർട്സ് കോംപ്ലക്സ് ജംഷഡ്പൂരിൽ വെച്ച് നടക്കുന്ന ജംഷഡ്പൂർ എഫ്സിയുടെ ഹോം മത്സരത്തിൽ ഒഡിഷ എഫ്സിയാണ് എതിരാളികൾ. ഇന്ന് രാത്രി 7:30ന് നടക്കുന്ന മത്സരം സ്റ്റാർ സ്‌പോർട്സ്, ജിയോ ടിവി, ഡിസ്‌നി, ഹോട്സ്റ്റാർ എന്നിവയിൽ ലൈവ് സംപ്രേക്ഷണം ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോടെ ഏഷ്യാനെറ്റ്‌ പ്ലസിലും ലൈവ് കാണാം.

ഡാനിയേൽ ചീമ, ജെറ്റ്, പീറ്റർ ഹാർഡ്ലി, വെല്ലിങ്ടൺ പ്രിയോരി തുടങ്ങിയ വമ്പൻ താരങ്ങളെ അണിനിരത്തിയാണ് ഉരുക്കുമനുഷ്യർ കളിക്കാനെത്തുന്നത്. ഗോൾപോസ്റ്റിന് കാവലായി ഐഎസ്എല്ലിലെ പരിചയസമ്പന്നനായ മലയാളി താരം രഹനേഷ് നിലയുറപ്പിക്കുന്നതോടെ നിലവിലെ ലീഗ് വിന്നേഴ്സ് കരുത്തുറ്റ ടീമായി മാറും.

മറുഭാഗത് ജോസഫ് ഗോമ്പാവു എന്ന കിടിലൻ പരിശീലകന് കീഴിൽ ചരിത്രങ്ങൾ സൃഷ്ടിക്കാനെത്തുന്ന ഒഡിഷ എഫ്സി ഡീഗോ മൗറിസിയോ, ഒസാമ മാലിക് തുടങ്ങിയ ഉഗ്രൻ താരങ്ങളെയാണ് കളത്തിലിറക്കുന്നത്. ഗോൾപോസ്റ്റിന് കാവലായി പുതിയ സൈനിങ് അമരീന്ദർ സിങ് കൂടിയെത്തുന്നത്തോടെ ഒഡിഷ എഫ്സി ഇന്നത്തെ മത്സരത്തിൽ വിലപ്പെട്ട മൂന്നു പോയന്റുകൾ നേടുമെന്ന് പ്രതീക്ഷിക്കാം.

ഇന്നത്തെ മത്സരത്തിൽ ഇരുടീമുകളുടെയും സാധ്യത ലൈനപ്പ് ഇങ്ങനെയാണ് :

ജംഷഡ്പൂർ എഫ്സി :

Rehenesh TP (GK), Laldinliana Renthlei, Peter Hartley, Pratik Chaudhari, Ricky Lallawmawma, Ritwik Das, Jitendra Singh, Wellington Priori, Boris Singh, Jay Emmanuel-Thomas, Daniel Chima.

ഒഡിഷ എഫ്സി :

Amrinder Singh (GK), Sebastian, Narender Gahlot, Carlos Delgado, Sahil Panwar, Osama Malik, Saul Crespo, Raynier Fernandes, Nandhakumar, Jerry Mawihmingthanga, Diego Mauricio

ഇത്തവണ ടോപ് ഫോറിൽ ഉണ്ടാകുന്ന ടീമിനെ പ്രവചിച്ച് മനോലോ മാർക്കസ്

നമ്മൾ ഓരോരുത്തർക്കും വേണ്ടി ഇന്ത്യ ഇന്ന് ഫിഫ ലോകകപ്പിനിറങ്ങുന്നു?ലൈവ് കാണാം