in ,

LOLLOL LOVELOVE AngryAngry OMGOMG CryCry

ഇത്തവണ ടോപ് ഫോറിൽ ഉണ്ടാകുന്ന ടീമിനെ പ്രവചിച്ച് മനോലോ മാർക്കസ്

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ മനോലോ മാർക്കസ് എന്ന പരിശീലകന് കീഴിലുള്ള നിസാമുകാർ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ തോൽപിച്ചുകൊണ്ട് ആദ്യ ഐഎസ്എൽ കിരീടം സ്വന്തമാക്കിയിരുന്നു. ഇത്തവണയും മനോലോ മാർക്കസും പിള്ളേരും ഐഎസ്എൽ കിരീടം നിലനിർത്താനാണ് ശ്രമിക്കുന്നത്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ മൂന്നാം ദിനം നടന്ന മുംബൈ സിറ്റി എഫ്സി vs ഹൈദരാബാദ് മത്സരം ആരാധകർക്ക് ആവേശം നൽകികൊണ്ട് 3-3 എന്ന തകർപ്പൻ സമനിലയിലാണ് അവസാനിച്ചത്.

ഹോം ഗ്രൗണ്ടിൽ ആദ്യം ലീഡ് നേടിയ മുംബൈ സിറ്റി എഫ്സിക്കെതിരെ പിന്നീട് രണ്ട് തവണ ഹൈദരാബാദ് ലീഡ് നേടിയെങ്കിലും അവസാനം മുംബൈ സിറ്റി എഫ്സി നോഗുവെരയിലൂടെ സമനില ഗോൾ സ്കോർ ചെയ്ത് കളിയവസാനിപ്പിച്ചു.

ആവേശകരമായ ഈ മത്സരത്തിന് ശേഷം മുംബൈ സിറ്റി എഫ്സിയെ പ്രശംസിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത് എതിർടീമായ ഹൈദരാബാദ് എഫ്സിയുടെ പരിശീലകൻ മനോലോ മാർക്കസാണ്. ഈ ഐഎസ്എൽ സീസണിലെ പോയന്റ് ടേബിളിൽ ടോപ് ഫോറിൽ മുംബൈ സിറ്റി ഉണ്ടാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നാണ് മനോലോ മാർക്കസ് പറഞ്ഞത്.

“ഞങ്ങൾ മത്സരത്തിൽ ലീഡ് നേടിയെടുത്തെങ്കിലും മുംബൈ സിറ്റി എഫ്സി സമനില നേടിയേക്കാമെന്ന് തോന്നിയിരുന്നു, കാരണം അവർക്ക് മികച്ച താരങ്ങളാണുള്ളത്. ഐഎസ്എല്ലിന്റെ ഈ സീസണിൽ മുംബൈ സിറ്റി എഫ്സി പോയന്റ് ടേബിളിൽ ടോപ് ഫോറിൽ ഉണ്ടാകുമെന്ന് എനിക്ക് പൂർണമായും ഉറപ്പ് പറയാൻ കഴിയും.” – മനോലോ മാർക്കസ് പറഞ്ഞു.

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ മനോലോ മാർക്കസ് എന്ന പരിശീലകന് കീഴിലുള്ള നിസാമുകാർ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ തോൽപിച്ചുകൊണ്ട് ആദ്യ ഐഎസ്എൽ കിരീടം സ്വന്തമാക്കിയിരുന്നു. ഇത്തവണയും മനോലോ മാർക്കസും പിള്ളേരും ഐഎസ്എൽ കിരീടം നിലനിർത്താനാണ് ശ്രമിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സ് വിട്ടപ്പോൾ എതിർതട്ടകത്തിലേക്ക്.. ബ്ലാസ്റ്റേഴ്‌സ് മുൻതാരം പറയുന്നു

സൂപ്പർ താരങ്ങൾ..സൂപ്പർ ടീമുകൾ..ഇന്ന് ഐഎസ്എല്ലിൽ കിടിലൻ പോരാട്ടം?