in ,

LOVELOVE LOLLOL

ബ്ലാസ്റ്റേഴ്‌സ് വിട്ടപ്പോൾ എതിർതട്ടകത്തിലേക്ക്.. ബ്ലാസ്റ്റേഴ്‌സ് മുൻതാരം പറയുന്നു

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് കേരള ബ്ലാസ്റ്റേഴ്‌സുമായി പരസ്പര ധാരണയോടെ കരാർ അവസാനിപ്പിച്ച് കൊണ്ട് പോയ മലയാളി താരം പ്രശാന്ത് മറ്റൊരു ഐഎസ്എൽ ക്ലബ്ബായ ചെന്നൈയിൻ എഫ്സിയിൽ സൈൻ ചെയ്‌തെന്ന വാർത്ത പുറത്തുവരുന്നത്. ഇത് സംബന്ധിച്ച് ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിൽ പ്രശാന്ത് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് കേരള ബ്ലാസ്റ്റേഴ്‌സുമായി പരസ്പര ധാരണയോടെ കരാർ അവസാനിപ്പിച്ച് കൊണ്ട് പോയ മലയാളി താരം പ്രശാന്ത് മറ്റൊരു ഐഎസ്എൽ ക്ലബ്ബായ ചെന്നൈയിൻ എഫ്സിയിൽ സൈൻ ചെയ്‌തെന്ന വാർത്ത പുറത്തുവരുന്നത്.

ഇത് സംബന്ധിച്ച് ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിൽ പ്രശാന്ത് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. അവസാന നിമിഷങ്ങളിലാണ് ചെന്നൈയിൻ എഫ്സിയിൽ ജോയിൻ ചെയ്യാനുള്ള തീരുമാനമെടുത്തതെന്നും ചെന്നൈയിൻ എഫ്സി കോച്ചിന്റെ താല്പര്യം പ്രകാരമാണ് ടീമിലെത്തിയതെന്നും പ്രശാന്ത് പറഞ്ഞു.

“അവസാന നിമിഷങ്ങളിലായിരുന്നു ഞാൻ ചെന്നൈയിൻ എഫ്സിയിലേക്കത്തുന്നത്, ഞാൻ ഒന്നര മാസത്തോളം കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടെയുണ്ടായിരുന്നു. അവസാന നിമിഷങ്ങളിലാണ് ഇങ്ങനെയൊരു സംസാരം നടക്കുന്നത്.”

“ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ അവസാനിപ്പിച്ചതിന് ശേഷം ഞാൻ വീട്ടിൽ ചെന്നു, അപ്പോഴാണ് ചെന്നൈയിൻ എഫ്സിയിൽ ഒരു വിങ്ങറെ ആവശ്യമുണ്ട് എന്ന് കേട്ടപ്പോൾ അവിടെ ജോയിൻ ചെയ്യാനൊരുങ്ങിയത്. ചെന്നൈയിൻ എഫ്സി കോച്ച് എന്നെ ടീമിലെത്തിക്കുന്നതിൽ താല്പര്യമുണ്ടായിരുന്നു എന്നറിഞ്ഞപ്പോഴാണ് അവിടെ സൈൻ ചെയ്തത്.” – പ്രശാന്ത് പറഞ്ഞു.

സീസണിൽ ആദ്യ മത്സരത്തിൽ ATK മോഹൻ ബഗാനെതിരെ എവേ വിജയം സ്വന്തമാക്കാൻ ചെന്നൈയിൻ എഫ്സിക്ക്‌ കഴിഞ്ഞിട്ടുണ്ട്. തോമസ് ബ്രഡാറിക് എന്ന ജർമ്മൻ പരിശീലകന് കീഴിൽ സീസണിൽ ചെന്നൈയിൻ എഫ്സി എത്രത്തോളം നേട്ടങ്ങൾ നേടുമെന്ന് കണ്ടറിയാം.

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മുന്നിൽ വീണ്ടും മുട്ട് മടക്കി എടികെ മോഹൻബഗാൻ; കണക്കുകളിൽ എടികെ ബ്ലാസ്റ്റേഴ്സിന് പിറകിൽ

ഇത്തവണ ടോപ് ഫോറിൽ ഉണ്ടാകുന്ന ടീമിനെ പ്രവചിച്ച് മനോലോ മാർക്കസ്