in , , , ,

LOLLOL LOVELOVE OMGOMG AngryAngry CryCry

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മുന്നിൽ വീണ്ടും മുട്ട് മടക്കി എടികെ മോഹൻബഗാൻ; കണക്കുകളിൽ എടികെ ബ്ലാസ്റ്റേഴ്സിന് പിറകിൽ

ഐഎസ്എല്ലിൽ വലിയ രീതിയിൽ ആരാധകരുള്ള ടീമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ പുകഴ്ത്തി പലപ്പോഴായും പല വിദേശ താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ നടക്കുമ്പോൾ കലൂർ സ്റ്റേഡിയത്തിലെ അന്തരീക്ഷമൊക്കെ പലപ്പോഴും ദേശീയ മാധ്യമങ്ങളിൽ ചർച്ചയായതാണ്. ഇത്തരത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ കുറിച്ച് വലിയ ചർച്ചകളും പുകഴ്ത്തലുകളുമൊക്കെ നടക്കുമ്പോൾ അതൊന്നും ഇഷ്‌ടപ്പെടാത്ത ചില എടികെ മോഹൻബഗാൻ ആരാധകരുമുണ്ട്. ബ്ലാസ്റ്റേഴ്സിനെക്കാൾ വലിയ ആരാധകരുള്ളത് തങ്ങൾക്കാണ് എന്ന വാദം എടികെ മോഹൻ ബഗാന്റെ ചില ആരാധകർ ഉന്നയിക്കാറുണ്ട്.

ഇത്തരത്തിൽ എടികെയുടെ ചില ആരാധകർ തങ്ങളാണ് ബാസ്റ്റേഴ്സിനെക്കാൾ മികച്ച ആരാധകക്കൂട്ടമെന്ന് വിശേഷിപ്പിക്കുമ്പോൾ പോലും കണക്കുകളുടെ കാര്യത്തിൽ എടികെ മോഹൻ ബഗാൻ കേരളാ ബ്ലാസ്റ്റേഴ്സിനും പിറകിലാണ്. ഇത്തവണത്തെ ഐഎസ്എൽ സീസണിൽ നാല് മത്സരങ്ങൾ പിന്നിടുമ്പോൾ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാൻ കൊച്ചിയിൽ എത്തിയവരുടെ എണ്ണത്തേക്കാൾ എത്രയോ കുറവാണ് എടികെയുടെ കളികാണാൻ സ്റ്റേഡിയത്തിൽ എത്തിയവർ.

ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലുള്ള മത്സരം കാണാൻ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ എത്തിയത് 34,978 ആരാധകരാണ്. എന്നാൽ ഇന്നലെ എടികെയുടെ തട്ടകമായ സാൾട്ട്ലേക്കിൽ നടന്ന മത്സരത്തിൽ കളി കാണാൻ എത്തിയവർ 22,236 മാത്രമാണ്. ബ്ലാസ്റ്റേഴ്സിനെക്കാൾ മികച്ച ആരാധകർ തങ്ങളുടേതാണ് എന്ന് ചില എടികെ ആരാധകർ അവകാശപ്പെടുമ്പോഴും കണക്കുകളുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ തന്നെയാണ് മുന്നിലുള്ളത്.

കൊച്ചിയിൽ നടന്നത് ഉദ്ഘാടന മത്സരമാണ് എങ്കിലും സ്റ്റേഡിയം മഞ്ഞയിൽ കുളിപ്പിച്ചും ആരവം തീർത്തും കലൂർ സ്റ്റേഡിയം ബ്ലാസ്റ്റേഴ്‌സ് ആരാധകർ എന്ഗേജ്ഡ് ആക്കിയെങ്കിലും കഴിഞ്ഞ ദിവസത്തെ എടികെയുടെ മത്സരത്തിൽ ആരവത്തെക്കാൾ കൊടുത്താൽ ഉയർന്നത് പ്രതിഷേധ ബാനറുകളായിരുന്നു.

എടികെ മോഹൻബഗാനിൽ നിന്നും എടികെ എന്ന പേര് ഒഴിവാക്കണം എന്നുള്ള മോഹൻ ബഗാൻ ആരാധകരുടെ പ്രതിഷേധബോർഡുകളാണ് കൂടുതലായും ഇന്നലെ ഉയർന്നത്. എടികെ എന്ന പേര് ഒഴിവാക്കുന്നത് വരെ മത്സരങ്ങൾ ബഹിഷ്കരിക്കാൻ ചില മോഹൻബഗാൻ ആരാധകർ സമൂഹ മാധ്യമങ്ങളിൽ ആഹ്വനം ചെയ്തിരുന്നു. ഇതും ഇന്നലത്തെ എടികെയുടെ മത്സരത്തിൽ ആളുകൾ കുറയാൻ കാരണമായി.

മെസിയുടെ കാര്യത്തിൽ ആശങ്ക; ലോകകപ്പിന് ഇനി ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ആശങ്കയോടെ ആരാധകർ

ബ്ലാസ്റ്റേഴ്‌സ് വിട്ടപ്പോൾ എതിർതട്ടകത്തിലേക്ക്.. ബ്ലാസ്റ്റേഴ്‌സ് മുൻതാരം പറയുന്നു