in , , , , ,

CryCry OMGOMG LOVELOVE LOLLOL AngryAngry

മെസിയുടെ കാര്യത്തിൽ ആശങ്ക; ലോകകപ്പിന് ഇനി ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ആശങ്കയോടെ ആരാധകർ

കഴിഞ്ഞ സീസണിൽ അൽപമൊന്ന് നിറം മങ്ങിയ മെസ്സി ഇത്തവണ ആ കണക്കുകളൊക്കെ തീർക്കുകയാണ്. ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി 13 മത്സരങ്ങൾ കളിച്ച മെസ്സി എട്ട് ഗോളുകളും 8 അസിസ്റ്റും തന്റെ പേരിലാക്കിയിട്ടുണ്ട്. ഇത്തരത്തിൽ മികച്ച ഫോമിൽ തുടരവേ മെസ്സിയുമായി ബന്ധപ്പെട്ട് ആരാധകർക്ക് ആശങ്ക നൽകുന്ന വാർത്തകൾ തന്നെയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ലയണൽ മെസ്സിയുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട ആശങ്കകൾ തന്നെയാണ് ആരാധകരെയും ആശങ്കയിലാഴ്ത്തുന്നത്. നേരത്തെ തന്നെ മെസ്സിയുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട് പിഎസ്ജി കേന്ദ്രങ്ങളിൽ നിന്നും ആശങ്കകളുടെ റിപോർട്ടുകൾ പുറത്ത് വന്നിരുന്നു.

ഇപ്പോൾ ലഭ്യമാവുന്ന ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച് ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പിഎസ്ജി- ബെൻഫിക്ക മത്സരത്തിൽ മെസി ആദ്യ ഇലവനിൽ ഉണ്ടാകില്ല എന്നാണ്. നേരത്തെ ലീഗ് വണ്ണിൽ റീംസിനെതിരെയുള്ള മത്സരത്തിലും മെസ്സി കളിച്ചിരുന്നില്ല.

മെസ്സിയുടെ ഫിറ്റനസ്സുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള വാർത്തകൾ പുറത്ത് വരുമ്പോൾ ആരാധകരെ അത് വലിയ രീതിയിൽ ആശങ്കയിലാഴ്ത്തുന്നുണ്ട്. കാരണം ലോകകപ്പ് അടുക്കാനിരിക്കെ മെസ്സിയെ ഈ ഫിറ്റ്നസ് പ്രശ്‌നം അലട്ടുമോ എന്നാണ് ആരാധകരുടെ ഭയം.

ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിലെ കിരീട ഫേവറേറ്റുകളിൽ ഒന്നാണ് അർജന്റീന. അർജന്റീനയുടെ പ്രതീക്ഷകളൊക്കെ സൂപ്പർ താരം മെസ്സിയിൽ കേന്ദ്രീകരിച്ചാണ്. അതിനാൽ തന്നെ മെസ്സിയുടെ ഫിറ്റ്നസ് പ്രശ്‌നം വലിയ ഗൗരവത്തോട് കൂടിയാണ് അർജന്റീന കാണുന്നത്.അതെ സമയം, ലോകകപ്പ് സമയത്ത് കൂടുതൽ ഫിറ്റ്നസ് കൈവരിക്കാനാണ് മെസ്സി ഇപ്പോൾ കൂടുതൽ വിശ്രമം തേടുന്നത് എന്ന റിപ്പോർട്ടുകളുമുണ്ട്.

എടികെ മോഹൻ ബഗാന് പറ്റിയത് വൻ അബദ്ധം; സൂപ്പർ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് ആരാധകർ

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മുന്നിൽ വീണ്ടും മുട്ട് മടക്കി എടികെ മോഹൻബഗാൻ; കണക്കുകളിൽ എടികെ ബ്ലാസ്റ്റേഴ്സിന് പിറകിൽ