in , , ,

LOLLOL LOVELOVE CryCry OMGOMG AngryAngry

എടികെ മോഹൻ ബഗാന് പറ്റിയത് വൻ അബദ്ധം; സൂപ്പർ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് ആരാധകർ

ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമാണ് എടികെ. എന്നാൽ എടികെയും മോഹൻ ബഗാനും ചേർന്ന് രൂപീകൃതമായതിന് ശേഷം നിലവിൽ വന്ന എടികെ മോഹൻ ബഗാന് ഇത് വരെ ഐഎസ്എല്ലിൽ ഒരു കിരീടം നേടാനായിട്ടില്ല. 2020-21 സീസണിൽ ഫൈനലിൽ വീണ എടികെ മോഹൻബഗാന് കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് വരെ എത്താനായുള്ളു. ഇത്തവണ കിരീടം നേടണമെന്ന ഉറച്ചതീരുമാനത്തിലാണ് എടികെ മോഹൻബഗാനുള്ളത്. അതിനാൽ തന്നെ മികച്ച സൈനിംഗുകൾ തന്നെയാണ് ക്ലബ് നടത്തിയത്.

കിരീട നേട്ടത്തിനായി എടികെ മോഹൻബഗാൻ ഇത്തവണ ടീമിൽ എത്തിച്ചവരിൽ പ്രമുഖനായിരുന്നു ഫ്ലോറന്റീൻ പോഗ്ബ. സൂപ്പർ താരം പോൾ പോഗ്ബയുടെ സഹോദരൻ എന്ന വിശേഷണം തന്നെയിരുന്നു ചേട്ടൻ പോഗ്ബയുടെ കരുത്ത്. എന്നാൽ ചേട്ടൻ പോഗ്ബ എന്ന വിശേഷണത്തിനപ്പുറം കൂടുതലൊന്നും ചെയ്യാൻ താരത്തിന് സാധിക്കുന്നില്ല എന്നത് തന്നെയാണ് ആരാധകരുടെ വിമർശനം.

എടികെ മോഹൻബഗാന്റെ ഏഷ്യ കപ്പിലും പ്രീസീസണിലും കളിച്ച ചേട്ടൻ പോഗ്ബയ്ക്ക് വേഗതയില്ല എന്നാണ് ആരാധകരുടെ വിമർശനം. എഎഫ്സി കപ്പിൽ കോലലംപൂരിനെതിരെ ഫ്ലോറന്റീൻ പോഗ്ബ കളിച്ചിരുന്നു. അന്ന് തന്നെ താരത്തിനെതിരെ ആരാധകരുടെ ഭാഗത്ത് നിന്ന് വിമർശനം ഉയർന്നിരുന്നു. ഒരു പ്രതിരോധ താരത്തിന് വേണ്ട സ്പീഡ് താരത്തിനില്ലെന്നും പന്ത് റിക്കവർ ചെയ്യാൻ താരം ബുദ്ധിമുട്ടുന്നുവെന്നുമാണ് വിമർശനം.

ഇന്ന് ചെന്നൈയിൻ എഫ്സിക്കെതിരെയുള്ള മത്സരത്തിലും ചേട്ടൻ പോഗ്ബ ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. താരത്തിന്റെ പ്രകടനത്തിൽ പരിശീലകന് പൂർണ തൃപ്തിയില്ലാത്തതിനാലാണ് താരത്തെ ആദ്യ ഇലവനിൽ നിന്നും പുറത്തിരുത്തിയത് എന്നാണ് ആരാധകർ ചൂണ്ടികാണിക്കുന്നത്. പോഗ്ബയുടെ സഹോദരൻ എന്ന വിശേഷണത്തിൽ വലിയ ഹൈപ്പോടെ ടീമിൽ എത്തിയ ചേട്ടൻ പോഗ്ബയ്ക്ക് പോൾ പോഗ്ബയുടെ സഹോദരൻ എന്ന വിശേഷണത്തിനപ്പുറം മറ്റൊന്നുമില്ല എന്നാണ് ആരാധകർ പറയുന്നത്.

അതെ സമയം ഐഎസ്എല്ലിൽ ഇന്ന് ആദ്യ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെ നേരിട്ട എടികെ മോഹന്ബഗാന് പരാജയമായിരുന്നു ഫലം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെന്നൈയിൻ എടികെ മോഹൻബഗാനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 27 ആം മിനുട്ടിൽ മൺവീർ സിങ്ങിലൂടെ എടികെ മോഹൻബഗാൻ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ ചെന്നൈയിൻ രണ്ട് ഗോളുകൾ നേടി എടികെ മോഹൻബഗാനെ പരാജയപ്പെടുത്തുകയായിരുന്നു.

ATK മോഹൻ ബഗാനെ അവരുടെ ഗ്രൗണ്ടിൽ ചെന്ന് ചെന്നൈയിൻ തോൽപിച്ചു..

മെസിയുടെ കാര്യത്തിൽ ആശങ്ക; ലോകകപ്പിന് ഇനി ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ആശങ്കയോടെ ആരാധകർ