in ,

LOVELOVE LOLLOL

ATK മോഹൻ ബഗാനെ അവരുടെ ഗ്രൗണ്ടിൽ ചെന്ന് ചെന്നൈയിൻ തോൽപിച്ചു..

ആളൊഴിഞ്ഞ ഗാലറിക്ക് മുന്നിൽ ATK മോഹൻ ബഗാന്റെ ഹോം ഗ്രൗണ്ടായ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ നാലാം മത്സരത്തിൽ ആദ്യം ലീഡ് നേടിയത് ഹോം ടീമായ ATK മോഹൻ ബഗാനായിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിലെ മുൻ ചാമ്പ്യൻമാരായ ATK മോഹൻ ബഗാനും ചെന്നൈയിൻ എഫ്സിയും തമ്മിൽ ഏറ്റുമുട്ടിയ സീസണിലെ അവരുടെ ആദ്യ മത്സരത്തിൽ ATK മോഹൻ ബഗാനെ അവരുടെ മൈതാനത്തു വെച്ച് പരാജയപ്പെടുത്തി മറീന മച്ചാൻസ്.

ആളൊഴിഞ്ഞ ഗാലറിക്ക് മുന്നിൽ ATK മോഹൻ ബഗാന്റെ ഹോം ഗ്രൗണ്ടായ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ നാലാം മത്സരത്തിൽ ആദ്യം ലീഡ് നേടിയത് ഹോം ടീമായ ATK മോഹൻ ബഗാനായിരുന്നു.

27 മിനിറ്റിൽ മൻവീർ സിങ്ങിലൂടെ ഗോൾ നേടിയ കൊൽക്കത്തൻ ക്ലബ്ബ്‌ ആദ്യ പകുതി പിരിയുമ്പോഴും തങ്ങളുടെ ലീഡ് കാത്തുസൂക്ഷിച്ചിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ചെന്നൈയിൻ എഫ്സി തിരിച്ചടിച്ചു, ഒന്നല്ല രണ്ട് വട്ടം..

63 മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി കരികാരി ചെന്നൈയിൻ എഫ്സിയെ ഒപ്പമെത്തിച്ചു. മത്സരം അവസാന നിമിഷങ്ങളിലേക്ക് കടക്കവേ 83-മിനിറ്റിൽ റഹീം അലിയിലൂടെ വിജയഗോൾ നേടിയ ചെന്നൈയിൻ എഫ്സി വിലപ്പെട്ട എവേ വിജയം കൊൽക്കത്തൻ ക്ലബ്ബിന്റെ മൈതാനത്തുവെച്ച് ആഘോഷിച്ചു.

ബ്ലാസ്റ്റേഴ്‌സ് വിട്ടുപോകാനുള്ള കാരണങ്ങൾ ഇതാ – മുൻതാരം പറയുന്നു

എടികെ മോഹൻ ബഗാന് പറ്റിയത് വൻ അബദ്ധം; സൂപ്പർ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് ആരാധകർ