in ,

LOVELOVE LOLLOL

ബ്ലാസ്റ്റേഴ്‌സ് വിട്ടുപോകാനുള്ള കാരണങ്ങൾ ഇതാ – മുൻതാരം പറയുന്നു

പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഐഎസ്എൽ ചാമ്പ്യൻ പട്ടങ്ങൾ നേടിയിട്ടുള്ള മറീന മച്ചാൻസിന്റെയൊപ്പം പ്രശാന്ത് തന്റെ കരിയറിന്റെ പുതിയ അധ്യായം തുടങ്ങുമ്പോൾ മികച്ച പ്രകടനമാണ് ഈ മലയാളി വിങ്ങർ ലക്ഷ്യമിടുന്നത്

ഐഎസ്എൽ ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബ്‌ വിട്ടുപോകാനുണ്ടായ കാരണങ്ങൾ വെളിപ്പെടുത്തി ബ്ലാസ്റ്റേഴ്സിന്റെ മുൻ മലയാളി താരമായിരുന്ന കോഴിക്കോട് സ്വദേശിയായ 25-വയസുകാരൻ പ്രശാന്ത് മോഹൻ.

2016-ൽ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിലൂടെ സീനിയർ കരിയർ ആരംഭിച്ച പ്രശാന്ത് 2022-ലാണ് പരസ്പര ധാരണ പ്രകാരം 2023 വരെ ബ്ലാസ്റ്റേഴ്‌സുമായി ഉണ്ടായിരുന്ന കരാർ അവസാനിപ്പിക്കുന്നതും തുടർന്ന് മറ്റൊരു ഐഎസ്എൽ ക്ലബ്ബായ ചെന്നൈയിൻ എഫ്സിയിലേക്ക് ചേക്കേറുന്നതും.

ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിനിടെ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബുമായി വേർപിരിയാനുള്ള കാരണം എന്താണെന്ന് പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്ലാനുകളിൽ താൻ ഉണ്ടായിരുന്നില്ലെന്നും, ബ്ലാസ്റ്റേഴ്‌സ് ടീമിൽ തനിക്കു ലഭിക്കുന്ന കളിസമയം കുറവായതിനാലാണ് താരം ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള കാരണമായി ചൂണ്ടികാണിച്ചത്.

“കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ എനിക്ക് ലഭിക്കുന്ന കളിസമയം കുറവാണ്, കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി പ്ലാനുകളിൽ ഞാനില്ലായിരുന്നു. എന്റെ കരിയറിന്റെ ശേഷിക്കുന്ന ഭാഗം എനിക്ക് കളിച്ചേ മതിയാകൂ, ഏതൊരു ഫുട്ബോളറെ സംബന്ധിച്ചും അവർ എവിടെയാണോ കളിക്കുന്നത് അവിടെയാണ് അവർ സന്തോഷവാന്മാരായിരിക്കുക.”

“അതിനാൽ തന്നെയാണ് ഞാൻ ഈയൊരു തീരുമാനമെടുത്തത്. കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബും ഞാനും കരാർ അവസാനിപ്പിച്ച് വേർപിരിയാൻ തയ്യാറായിരുന്നു, അങ്ങനെയാണ് പരസ്പരസമ്മതത്തോടെ കരാർ അവസാനിപ്പിച്ചത്.” – പ്രശാന്ത് പറഞ്ഞു.

പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഐഎസ്എൽ ചാമ്പ്യൻ പട്ടങ്ങൾ നേടിയിട്ടുള്ള മറീന മച്ചാൻസിന്റെയൊപ്പം പ്രശാന്ത് തന്റെ കരിയറിന്റെ പുതിയ അധ്യായം തുടങ്ങുമ്പോൾ മികച്ച പ്രകടനമാണ് ഈ മലയാളി വിങ്ങർ ലക്ഷ്യമിടുന്നത്.

ലൂണ, ജാഹു, സ്റ്റുവാർട്… ഐഎസ്എല്ലിന്റെ അസിസ്റ്റർ പട്ടം നേടാനാവുമോ ഇവർക്ക്?

ATK മോഹൻ ബഗാനെ അവരുടെ ഗ്രൗണ്ടിൽ ചെന്ന് ചെന്നൈയിൻ തോൽപിച്ചു..