in ,

LOVELOVE

ലൂണ, ജാഹു, സ്റ്റുവാർട്… ഐഎസ്എല്ലിന്റെ അസിസ്റ്റർ പട്ടം നേടാനാവുമോ ഇവർക്ക്?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകുന്ന താരം ആരായിരിക്കും? എന്നറിയാൻ ചിലർക്കെങ്കിലും ആകാംക്ഷയുണ്ടായിരിക്കും. ഈ ഐഎസ്എൽ സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് സ്വന്തമാക്കാൻ സാധ്യതയുള്ള മൂന്നു താരങ്ങളെയാണ് നമ്മൾ ഇന്നിവിടെ പരിശോധിക്കുന്നത്

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആരാധകർക്ക് സന്തോഷമേകി ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസൺ ആരംഭിച്ചു കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സ് vs ഈസ്റ്റ്‌ ബംഗാൾ മത്സരത്തോടെ ആരംഭിച്ച ഐഎസ്എൽ സീസൺ മാർച്ച്‌ മാസത്തിൽ നടക്കുന്ന ഫൈനൽ മത്സരങ്ങളോടെയാണ് അവസാനിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകുന്ന താരം ആരായിരിക്കും? എന്നറിയാൻ ചിലർക്കെങ്കിലും ആകാംക്ഷയുണ്ടായിരിക്കും. ഈ ഐഎസ്എൽ സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് സ്വന്തമാക്കാൻ സാധ്യതയുള്ള മൂന്നു താരങ്ങളെയാണ് നമ്മൾ ഇന്നിവിടെ പരിശോധിക്കുന്നത്.

മുംബൈ സിറ്റി എഫ്സിയുടെ മൊറോകൻ വിദേശ താരം അഹ്‌മദ്‌ ജാഹു എന്ന കിടിലൻ മിഡ്‌ഫീൽഡർ ഈ സീസണിൽ അസിസ്റ്റുകൾ കൂടുതൽ നേടാൻ സാധ്യതയുള്ളതായി കാണപ്പെടുന്നുണ്ട്, നിലവിൽ ഐഎസ്എല്ലിൽ 29 അസിസ്റ്റുകളോളം നേടിയ അഹ്‌മദ്‌ ജാഹുവിന് ഈ സീസണിൽ ഫോം തുടരാൻ കഴിയുമോ എന്ന് കാത്തിരുന്നു കാണാം.

ഡയസും ചാങ്തെയും നോഗുവെരയുമുൾപ്പെടുന്ന മുംബൈ സിറ്റി എഫ്സിയുടെ മുന്നേറ്റനിരക്ക് വളരെ കൃത്യമായി പന്ത് എത്തിച്ചുകൊടുക്കാൻ അവർക്ക് തൊട്ടുപിന്നിലായി നിലകൊള്ളുന്ന ഗ്രേഗ് സ്റ്റുവർട് എന്ന സ്കോടീഷ് താരം കഴിഞ്ഞ സീസണിലേത് പോലെ ഇത്തവണയും ഐഎസ്എല്ലിലെ മികച്ച അസിസ്റ്റർ ആകാനുള്ള സാധ്യത വളരെ വലുതാണ്. അവസാന സീസണിൽ 10 ഗോളുകളും 10 അസിസ്റ്റുകളുമുള്ള ഗ്രേഗ് സ്റ്റുവർട് ഈ സീസണിൽ ഫോം തുടരുമെന്ന് പ്രതീക്ഷിക്കാം.

കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്‌ഫീൽഡ് മജീഷ്യനായ അഡ്രിയാൻ ലൂണയാണ് ഇത്തവണത്തെ ഐഎസ്എല്ലിലെ ടോപ് അസിസ്റ്റർക്കുള്ള അവാർഡ് നേടാൻ സാധ്യത ഏറെയായി കാണപ്പെടുന്നത്. കഴിഞ്ഞ സീസണിൽ 7 അസിസ്റ്റുകളോളമുള്ള ഉറുഗായ് താരത്തിന് ചുറ്റും ഇത്തവണ ജിയാനു, ദിമിത്രിയോസ് തുടങ്ങിയ വിദേശ മുന്നേറ്റനിരക്കാരുള്ളത് ലൂണയുടെ പാസുകൾ ഗോളാക്കി മാറ്റുമെന്ന് പ്രതീക്ഷിക്കാം.

തകർപ്പൻ പോരാട്ടത്തിന് നിങ്ങൾ തയ്യാറല്ലേ..ഐഎസ്എല്ലിന് ഇന്ന് തീ പിടിക്കും?

ബ്ലാസ്റ്റേഴ്‌സ് വിട്ടുപോകാനുള്ള കാരണങ്ങൾ ഇതാ – മുൻതാരം പറയുന്നു