in ,

LOLLOL LOVELOVE

തകർപ്പൻ പോരാട്ടത്തിന് നിങ്ങൾ തയ്യാറല്ലേ..ഐഎസ്എല്ലിന് ഇന്ന് തീ പിടിക്കും?

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ ആദ്യ അങ്കത്തിന് ഇന്ന് കളത്തിലിറങ്ങുന്നത് മുൻ ചാമ്പ്യൻമാർ തമ്മിലാണ്. ഐഎസ്എല്ലിൽ ഒന്നിലധികം ട്രോഫികൾ നേടിയ രണ്ട് ടീമുകൾ നേർക്കുനേർ എത്തുമ്പോൾ മത്സരം വാശിയേറും.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ ആദ്യ അങ്കത്തിന് ഇന്ന് കളത്തിലിറങ്ങുന്നത് മുൻ ചാമ്പ്യൻമാർ തമ്മിലാണ്. ഐഎസ്എല്ലിൽ ഒന്നിലധികം ട്രോഫികൾ നേടിയ രണ്ട് ടീമുകൾ നേർക്കുനേർ എത്തുമ്പോൾ മത്സരം വാശിയേറും.

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് ATK മോഹൻ ബഗാൻ എവേ ടീമായ ചെന്നൈയിൻ എഫ്സിയെയാണ് ഇന്ന് രാത്രി 7:30ന് നടക്കുന്ന ഐഎസ്എല്ലിലെ നാലാം മത്സരത്തിൽ എതിരിടുന്നത്. മത്സരം ഹോട്സ്റ്റാർ, സ്റ്റാർസ്പോർട്സ്, ജിയോ ടിവി, ഡിസ്‌നി എന്നിവയിലും മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാൻ കഴിയും.

മലയാളി താരമായ ആഷിക് കുരുണിയൻ ഉൾപ്പടെയുള്ള ഇന്ത്യൻ താരങ്ങളെ ടീമിലെത്തിച്ച ATK മോഹൻ ബഗാന്റെ വിദേശ താരനിര കിടിലനാണ്‌. പോൾ പോഗ്ബയുടെ സഹോദരൻ ഫ്ലോറൻറ്റീനോ പോഗ്ബ, ഡിമിത്രി തുടങ്ങിയ വിദേശ താരങ്ങൾ അണിനിരക്കുന്ന ATK മോഹൻ ബഗാൻ വമ്പൻ ടീമാണ്.

ചെന്നൈയിൻ എഫ്സിയുടെ കാര്യത്തിൽ നോക്കുകയാണെങ്കിൽ പ്രീസീസണിൽ മികച്ച പ്രകടനങ്ങൾ നടത്തി വരുന്ന തോമസ് ബ്രഡാറികിന് കീഴിലുള്ള ടീമിൽ പുതുതായി വന്ന നാസർ അൽ കയാതിയെ പോലെയുള്ള തകർപ്പൻ വിദേശ താരങ്ങൾ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച വെക്കാൻ ശേഷിയുള്ളവരാണ്. തങ്ങളുടെ പ്രതാപകാലത്തിലേക്ക് തിരിച്ചു പോകാനൊരുങ്ങുന്ന ചെന്നൈയിൻ എഫ്സിക്ക്‌ ഈ സീസൺ മികച്ച അവസരമാണ്.

ഇന്നത്തെ മത്സരത്തിൽ ഇരുടീമുകളും കളിപ്പിക്കാൻ സാധ്യതയുള്ള ഇലവൻ ഇങ്ങനെയാണ് :

  • ATK മോഹൻ ബഗാൻ

Vishal Kaith (GK), Pritam Kotal, Florentin Pogba, Brendan Hamill, Subhasish Bose, Joni Kauko, Deepak Tangri, Liston Colaco, Dimitri Petratos, Ashique Kuruniyan.

  • ചെന്നൈയിൻ എഫ്സി

Debjit Majumder (GK), Edwin Sydney Vanspaul, Fallou Diagne, Sajid Dhot, Narayan Das, Anirudh Thapa, Julius Duker, Jiteshwor Singh, Rahim Ali, Petar Sliskovic, Kwame Karikari.

റഫറിമാരെ കുറിച്ച് താരങ്ങൾക്ക് മുന്നറിയിപ്പ് ബ്ലാസ്റ്റേഴ്‌സ് കോച്ച് നൽകിയിരുന്നു..

ലൂണ, ജാഹു, സ്റ്റുവാർട്… ഐഎസ്എല്ലിന്റെ അസിസ്റ്റർ പട്ടം നേടാനാവുമോ ഇവർക്ക്?