in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

റഫറിമാരെ കുറിച്ച് താരങ്ങൾക്ക് മുന്നറിയിപ്പ് ബ്ലാസ്റ്റേഴ്‌സ് കോച്ച് നൽകിയിരുന്നു..

ഈസ്റ്റ്‌ ബംഗാളിനെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ ഉദ്ഘാടന മത്സരത്തിലും റഫറിയുടെ പിഴവുകൾ ഉണ്ടായിരുന്നു. എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന് ഇക്കാര്യങ്ങളെല്ലാം നന്നായി അറിയാവുന്നത് കൊണ്ട് തന്നെ അദ്ദേഹം താരങ്ങൾക്ക് ഇതിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

കളിയുടെ ഗതിയെ തന്നെ മാറ്റിമറിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ സ്ഥിരം കാഴ്ചയായ ഇന്ത്യൻ റഫറിമാരുടെ മോശം തീരുമാനങ്ങൾ പതിവായി കാണുന്ന ഐഎസ്എൽ സീസണുകളിൽ നിന്നും ഇത്തവണ എല്ലാം മാറുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും ഒരു മാറ്റവുമില്ലെന്ന് അടിവരയിട്ട് തെളിയിക്കുന്ന കിടിലൻ പ്രകടനമാണ് റഫറിമാർ പുതിയ ഐഎസ്എൽ സീസണിൽ കാഴ്ച വെക്കുന്നത്.

ബാംഗ്ലൂരു എഫ്സിക്കെതിരെ ഐഎസ്എൽ സീസണിലെ രണ്ടാമത്തെ മത്സരത്തിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് നേടിയ അവസാന നിമിഷ സമനില ഗോൾ നിഷേധിച്ച റഫറി തങ്ങൾ ഒരിക്കലും മാറില്ലെന്ന് വിളിച്ചോതുന്ന പ്രകടനം കളിയുടെ ഗതി തന്നെ മാറ്റിമറിച്ച്കൊണ്ട് തെളിയിച്ചു.

ഈസ്റ്റ്‌ ബംഗാളിനെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ ഉദ്ഘാടന മത്സരത്തിലും റഫറിയുടെ പിഴവുകൾ ഉണ്ടായിരുന്നു. എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന് ഇക്കാര്യങ്ങളെല്ലാം നന്നായി അറിയാവുന്നത് കൊണ്ട് തന്നെ അദ്ദേഹം താരങ്ങൾക്ക് ഇതിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

ഈസ്റ്റ്‌ ബംഗാളിനെതിരായ മത്സരത്തിന് മുൻപ് നടന്ന പത്രസമ്മേളനത്തിൽ ഈ സീസണിൽ എങ്കിലും റഫറി നന്നാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇവാൻ വുകോമാനോവിച് പറഞ്ഞിരുന്നു.

എന്നാൽ ഈസ്റ്റ്‌ ബംഗാളിനെതിരായ മത്സരത്തിന്റെ ഹാഫ്ടൈമിൽ ഡ്രസ്സിംഗ് റൂമിൽ വെച്ചും ഇതിനെ സംബന്ധിച്ച് ഇവാൻ താരങ്ങൾക്ക് ഉപദേശം നൽകിയിരുന്നു. നമ്മുടെ വികാരങ്ങൾ നമ്മൾ നിയന്ത്രിച്ചുകൊണ്ട് കളിക്കുകയെന്നാണ് ഇവാൻ പറഞ്ഞത്.

“നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കാനും, റഫറിയുടെ തീരുമാനങ്ങളോട് പ്രതികരിക്കാതിരിക്കാനും, നമുക്ക് നിയന്ത്രിക്കാൻ കഴിയാത്ത മറ്റേതൊരു കാര്യത്തോടും പ്രതികരിക്കാതിരിക്കാനും നമ്മൾ കഴിവുള്ളവരായിരിക്കണം, കാരണം അത് ചെയ്യേണ്ട ആവശ്യമില്ല.” – ഇവാൻ വുകോമാനോവിച് പറഞ്ഞു.

നിരവധി ട്രോളുകളും വിമർശനങ്ങളും നേരിടുന്ന ഐഎസ്എൽ റഫറിയിങ്ങിനെ സംബന്ധിച്ച് ഇന്ത്യൻ സൂപ്പർ ലീഗ് അധികൃതർ ഉചിതമായ തീരുമാനങ്ങൾ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇങ്ങനെ പോയാൽ ശെരിയാവില്ല!! ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ പ്രതിഷേധത്തിനൊരുങ്ങുന്നു..

തകർപ്പൻ പോരാട്ടത്തിന് നിങ്ങൾ തയ്യാറല്ലേ..ഐഎസ്എല്ലിന് ഇന്ന് തീ പിടിക്കും?