in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഇങ്ങനെ പോയാൽ ശെരിയാവില്ല!! ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ പ്രതിഷേധത്തിനൊരുങ്ങുന്നു..

ഒക്ടോബർ 16-ന് കൊച്ചിയിൽ വെച്ച് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ഐഎസ്എൽ മത്സരത്തിലാണ് റഫറിമാർക്കെതിരെ പ്രതിഷേധം രേഖപ്പെടുത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒരുങ്ങുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ റഫറിമാർ എടുക്കുന്ന തെറ്റായ തീരുമാനങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെ നിരവധി ക്ലബ്ബുകൾക്ക് അർഹിച്ചത് ലഭിക്കാത്ത അവസ്ഥയിലാണ് മത്സരങ്ങൾ എപ്പോഴത്തെയും പോലെ നടക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു മാറ്റവുമില്ലാതെ തുടരുന്ന ഇന്ത്യൻ റഫറിയിങ്ങിനെയും, കളിയുടെ ഗതിയെ തീരുമാനിക്കുന്ന അവരുടെ മോശം തീരുമാനങ്ങൾക്കെതിരെയും പ്രതിഷേധിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ.

ഒക്ടോബർ 16-ന് കൊച്ചിയിൽ വെച്ച് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ഐഎസ്എൽ മത്സരത്തിലാണ് റഫറിമാർക്കെതിരെ പ്രതിഷേധം രേഖപ്പെടുത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒരുങ്ങുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ റഫറിമാർ എടുക്കുന്ന തെറ്റായ തീരുമാനങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെ നിരവധി ക്ലബ്ബുകൾക്ക് അർഹിച്ചത് ലഭിക്കാത്ത അവസ്ഥയിലാണ് മത്സരങ്ങൾ എപ്പോഴത്തെയും പോലെ നടക്കുന്നത്.

സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം നേടിയ അർഹിച്ച സമനില ഗോൾ റഫറി നിഷേധിച്ചിരുന്നു, റീപ്ലേകളിൽ നിന്നും ഗോൾ നേടിയതാണെന്ന് വ്യക്തമായി എല്ലാവർക്കും കാണാമായിരുന്നു, എങ്കിലും റഫറി ഗോൾ അനുവദിക്കാതിരുന്നതോടെ നോർത്ത് ഈസ്റ്റ്‌ തോൽവി രുചിച്ചു, ഇതോടെ ഇപ്പോൾ തന്നെ നിരവധി വിമർശനങ്ങളാണ് ഐഎസ്എൽ അധികൃതർക്കെതിരെയും റഫറിയിങ്ങിനെതിരെയും ഉയരുന്നത്.

കൊച്ചിയിൽ വെച്ച് നടക്കുന്ന അടുത്ത ഹോം മത്സരത്തിൽ റഫറിമാർക്കതിരെ ബാനറുകൾ, പ്ലകാർഡുകൾ തുടങ്ങിയവ ഉയർത്തിയും, കണ്ണ് കാണാത്തവർ വെക്കുന്ന കണ്ണട വെച്ചും പ്രതിഷേധം അറിയിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ ഒരുങ്ങുന്നത്. കൂടാതെ താരങ്ങളും റഫറിമാരും സ്റ്റേഡിയത്തിലേക്ക് വരുന്ന വഴിയിൽ വെച്ചും തങ്ങളുടെ എതിർപ്പ് പ്രകടിപ്പിക്കാൻ ഐഎസ്എൽ ആരാധകർ ആഗ്രഹിക്കുന്നു.

കിടിലൻ പോരാട്ടം?ഗോൾമഴയിൽ മുങ്ങി ഐഎസ്എൽ

റഫറിമാരെ കുറിച്ച് താരങ്ങൾക്ക് മുന്നറിയിപ്പ് ബ്ലാസ്റ്റേഴ്‌സ് കോച്ച് നൽകിയിരുന്നു..