in ,

LOVELOVE LOLLOL CryCry OMGOMG

ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ പേർ കണ്ട അഞ്ച് മത്സരങ്ങൾ ഇതാ.. ബ്ലാസ്റ്റേഴ്‌സ് vs കൊൽക്കത്ത മികച്ചുനിന്നത് ആര്?

എന്നാൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ കാണികളായെത്തിയ മത്സരങ്ങൾ നോക്കുകയാണെങ്കിൽ ഐഎസ്എല്ലിലെ രണ്ട് ശക്തികളായ അത്‌ലറ്റിക്കോ കൊൽക്കത്തയെയും കേരള ബ്ലാസ്റ്റഴ്സിനെയും മാത്രമാണ് നമുക്ക് കാണാനാവുക. ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ കാണാനെത്തിയ അഞ്ച് മത്സരങ്ങൾ ഏതൊക്കയാണെന്നാണ് നമ്മൾ ഇന്നിവിടെ നോക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് അധികൃതർ പുറത്തുവീട്ടിട്ടുള്ള ഒഫീഷ്യൽ കണക്കുകൾ പ്രകാരം ഇങ്ങനെയാണ് :

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ കാണികളുടെ എണ്ണം പരിശോധിക്കുകയാണെങ്കിൽ ആദ്യത്തെ സീസണുകളിൽ വലിയ രീതിയിൽ ജനശ്രദ്ധ നേടിയിരുന്നുവെന്ന് നമുക്ക് നിസ്സംശയം പറയാം.

2014-ൽ നടന്ന ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഏകദേശം 16 ലക്ഷത്തോളം കാണികളാണ് സ്റ്റേഡിയങ്ങളിൽ പോയി ഐഎസ്എൽ മത്സരങ്ങൾ വീക്ഷിച്ചത്. ഏറ്റവും കൂടുതൽ കാണികൾ കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിന്റെതായിരുന്നു, ശരാശരി 49111 പേർ ബ്ലാസ്റ്റേഴ്സിന്റെ ഒരു മത്സരം കാണാനെത്തിയിരുന്നുവെന്നാണ് കണക്കുകൾ.

2015-ൽ നടക്കുന്ന രണ്ടാം ഐഎസ്എൽ സീസണിൽ ഏകദേശം 17 ലക്ഷത്തിനടുത്ത് പേരാണ് മത്സരങ്ങൾ വീക്ഷിച്ചത്. ഈ സീസണിലും ഏറ്റവും കൂടുതൽ ശരാശരി കാണികൾ കേരള ബ്ലാസ്റ്റേഴ്സിന്റെ (52008 പേർ) മത്സരങ്ങൾക്കായിരുന്നുവെന്നതും ശ്രേദ്ദേയമാണ്.

എന്നാൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ കാണികളായെത്തിയ മത്സരങ്ങൾ നോക്കുകയാണെങ്കിൽ ഐഎസ്എല്ലിലെ രണ്ട് ശക്തികളായ അത്‌ലറ്റിക്കോ കൊൽക്കത്തയെയും കേരള ബ്ലാസ്റ്റഴ്സിനെയും മാത്രമാണ് നമുക്ക് കാണാനാവുക.

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ കാണാനെത്തിയ അഞ്ച് മത്സരങ്ങൾ ഏതൊക്കയാണെന്നാണ് നമ്മൾ ഇന്നിവിടെ നോക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് അധികൃതർ പുറത്തുവീട്ടിട്ടുള്ള ഒഫീഷ്യൽ കണക്കുകൾ പ്രകാരം ഇങ്ങനെയാണ് :

  1. സാൾട്ട് ലേക്ക് സ്റ്റേഡിയം – അത്‌ലറ്റിക്കോ ഡി കൊൽക്കത്ത.

2015-ൽ നടന്ന ഐഎസ്എല്ലിന്റെ രണ്ടാം സെമിഫൈനൽ മത്സരം കാണാനെത്തിയത് 68340 പേരാണ്. മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെ 1-2 ന് തോൽപിച്ചുകൊണ്ട് അത്‌ലറ്റിക്കോ ഡി കൊൽക്കത്ത വിജയം നേടിയെങ്കിലും അഗ്രെഗേറ്റ് സ്കോർ 4-2 ൽ ചെന്നൈയിൻ എഫ്സി ഫൈനലിലെത്തി.

  1. സാൾട്ട് ലേക്ക് സ്റ്റേഡിയം – അത്‌ലറ്റിക്കോ ഡി കൊൽക്കത്ത.

2014-ൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലെ ആദ്യ മത്സരം കാണാനെത്തിയത് 65000 പേരാണ്. മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്‌ അത്‌ലറ്റിക്കോ ഡി കൊൽക്കത്ത തോൽപിച്ചു.

  1. ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയം – കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

2015-ൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ 87-മിനിറ്റിൽ റീചാർഡ് ഗാഡ്‌സെ നേടുന്ന ഗോളിൽ ഡൽഹി ഡൈനാമോസ് വിജയം നേടി. എന്നാൽ ഈ മത്സരം കൊച്ചിയിൽ കാണാനെത്തിയത് 62087 പേരാണ്.

  1. ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയം – കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

കേരള ബ്ലാസ്റ്റേഴ്സിന്റെ 2015 ഐഎസ്എൽ സീസണിലെ രണ്ടാം ഹോം മത്സരത്തിന് സ്റ്റേഡിയത്തിലേക്ക് എത്തിയത് 61483 പേരാണ്. മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയോട് ബ്ലാസ്റ്റേഴ്‌സ് ഗോൾരഹിത സമനില വഴങ്ങി.

  1. ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയം – കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

ഐaഎസ്എല്ലിന്റെ ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഹോം ഗ്രൗണ്ടിൽ വഴങ്ങിയ ഏകതോൽവി ചെന്നൈയിൻ എഫ്സിയോടായിരുന്നു. 87-മിനിറ്റിൽ ബ്രൂണോ പെലിസാരി നേടുന്ന ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് തോൽക്കുന്നത്. എങ്കിലും മത്സരം കാണാനെത്തിയത് 61323 പേരാണ്.

നമ്മൾ ഓരോരുത്തർക്കും വേണ്ടി ഇന്ത്യ ഇന്ന് ഫിഫ ലോകകപ്പിനിറങ്ങുന്നു?ലൈവ് കാണാം

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ നൽകുന്ന സ്വാധീനം എന്ത്? ഇവാൻ ആശാൻ പറയുന്നത് ഇങ്ങനെ..