in , ,

LOVELOVE

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ നൽകുന്ന സ്വാധീനം എന്ത്? ഇവാൻ ആശാൻ പറയുന്നത് ഇങ്ങനെ..

കേരള ബ്ലാസ്റ്റേഴ്സിന്റെ പേരുകേട്ട ഫാൻസ്‌ സ്റ്റേഡിയങ്ങളിലുണ്ടാക്കുന്ന മതിപ്പ് വളരെ വലുതാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വലിയ പിന്തുണയായും എതിർടീമുകൾക്ക് പേടിസ്വപ്നമായും നിലകൊള്ളുന്ന ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ താരങ്ങളിലും സ്വാധീനം ഉണ്ടാക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ ഫാൻസ്‌ ഉണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ച് സംസാരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്.

കേരള ബ്ലാസ്റ്റേഴ്സിന്റെ പേരുകേട്ട ഫാൻസ്‌ സ്റ്റേഡിയങ്ങളിലുണ്ടാക്കുന്ന മതിപ്പ് വളരെ വലുതാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വലിയ പിന്തുണയായും എതിർടീമുകൾക്ക് പേടിസ്വപ്നമായും നിലകൊള്ളുന്ന ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ താരങ്ങളിലും സ്വാധീനം ഉണ്ടാക്കുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ ഫാൻസ്‌ ഉണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ച് സംസാരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്.

കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ കാരണം താരങ്ങൾ അവരുടെ കളി മെച്ചപ്പെടുത്താനും സ്വയം വിശ്വസിക്കുന്നതിനും കാരണമാകുന്നുണ്ടെന്നും, ഇതാണ് കളിക്കാരിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്നത് എന്നാണ് ഇവാൻ പറഞ്ഞത്.

“കൊച്ചി സ്റ്റേഡിയത്തിലെ ഇത്തരത്തിലുള്ള അന്തരീക്ഷം കാരണം താരങ്ങൾ കരുത്തരാകാനും മികച്ച രീതിയിൽ കളി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നുണ്ട്. അത് അവരെ കൂടുതൽ സ്വയം വിശ്വസിക്കാൻ പ്രേരിപ്പിക്കും, അതാണ് ഈ കളിക്കാരിൽ നിന്ന് ഞങ്ങൾക്ക് വേണ്ടത്.” – ഇവാൻ ആശാൻ പറഞ്ഞു.

തിങ്ങിനിറഞ്ഞ കൊച്ചി സ്റ്റേഡിയത്തിന്റെ സഹായത്തിൽ ഐഎസ്എൽ സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കൊൽക്കത്തൻ ക്ലബ്ബായ ഈസ്റ്റ്‌ ബംഗാളിനെ തോൽപ്പിച്ചിരുന്നു. അടുത്ത മത്സരത്തിൽ കൊച്ചിയിൽ വെച്ച് മറ്റൊരു കൊൽക്കത്തൻ ക്ലബ്ബായ ATK മോഹൻ ബഗാനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്.

ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ പേർ കണ്ട അഞ്ച് മത്സരങ്ങൾ ഇതാ.. ബ്ലാസ്റ്റേഴ്‌സ് vs കൊൽക്കത്ത മികച്ചുനിന്നത് ആര്?

തങ്ങൾക്ക് വസ്ത്രങ്ങൾ പോലും ക്ലബ്ബിൽ നിന്ന് ലഭിച്ചില്ലെന്ന് ഐഎസ്എൽ താരം..