in ,

OMGOMG AngryAngry CryCry LOLLOL LOVELOVE

തങ്ങൾക്ക് വസ്ത്രങ്ങൾ പോലും ക്ലബ്ബിൽ നിന്ന് ലഭിച്ചില്ലെന്ന് ഐഎസ്എൽ താരം..

ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കുവാൻ വേണ്ടി ഈ സീസണിൽ ഇന്ത്യയിലേക്ക് വന്നപ്പോൾ തങ്ങൾക്ക് പരിശീലന ഗ്രൗണ്ട്, വസ്ത്രങ്ങൾ എന്നിവ ലഭിച്ചില്ലെന്ന് ധൈര്യത്തോടെ വിളിച്ചുപറഞ്ഞ് ഈസ്റ്റ്‌ ബംഗാളിന്റെ വിദേശ താരം ഇവാൻ ഗോൻസാലസ്.

ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കുവാൻ വേണ്ടി ഈ സീസണിൽ ഇന്ത്യയിലേക്ക് വന്നപ്പോൾ തങ്ങൾക്ക് പരിശീലന ഗ്രൗണ്ട്, വസ്ത്രങ്ങൾ എന്നിവ ലഭിച്ചില്ലെന്ന് ധൈര്യത്തോടെ വിളിച്ചുപറഞ്ഞ് ഈസ്റ്റ്‌ ബംഗാളിന്റെ വിദേശ താരം ഇവാൻ ഗോൻസാലസ്.

ഏറെ വൈകിയാണ് ഈസ്റ്റ്‌ ബംഗാൾ ഈ ഐഎസ്എൽ സീസണിന് വേണ്ടി തയ്യാറെടുത്തത്. സൈനിങ് പോലും ഏറെ വൈകി പൂർത്തിയാക്കിയ ഈസ്റ്റ്‌ ബംഗാൾ സീസണിന് മുന്നോടിയായി മതിയായ പ്രീസീസൺ തയ്യാറെടുപ്പുകൾ പോലും നടത്തിയിട്ടില്ല.

മോശം പരിശീലന മൈതാനങ്ങളാണ് ഈസ്റ്റ്‌ ബംഗാൾ ഉപയോഗിക്കുന്നത് എന്ന് പല പരിശീലന ചിത്രങ്ങളിലൂടെ നമ്മൾ കണ്ടതാണ്. എന്നാൽ തങ്ങൾ ടീമിൽ വന്ന സമയത്ത് പരിശീലന മൈതാനം പോലും ലഭിച്ചില്ല എന്നാണ് ഈസ്റ്റ്‌ ബംഗാളിന്റെ തന്നെ സ്പാനിഷ് താരമായ ഇവാൻ ഗോൺസാലസ് പറഞ്ഞത്.

കൂടാതെ ക്ലബ്ബിന്റെ ഭാഗത്ത്‌ നിന്നും തങ്ങൾക്ക് ധരിക്കാനുള്ള വസ്ത്രങ്ങൾ പോലും ലഭിച്ചിട്ടില്ലെന്നും മുൻ എഫ്സി ഗോവ ഡിഫെൻഡർ വെളിപ്പെടുത്തി. ലോകഫുട്ബോൾ രാജാക്കന്മാരായ റയൽ മാഡ്രിഡിന്റെ യൂത്ത് ടീമുകളിലൂടെയാണ് ഇവാൻ ഗോൺസാലസ് വളർന്നുവന്നത്.

എന്തായാലും ഏറെ കാലത്തെ ചരിത്രമുള്ള ഇന്ത്യയിലെ മികച്ച ഫുട്ബോൾ ക്ലബ്ബുകളിൽ ഒന്നായി അറിയപ്പെടുന്ന ഈസ്റ്റ്‌ ബംഗാളിന്റെ ഭാഗത്ത്‌ നിന്നുമുണ്ടാകുന്ന ഇത്തരം പ്രവർത്തനങ്ങൾ തന്നെയാണ് ഇന്ത്യൻ ഫുട്ബോളിന് നാണകേടാകുന്നത്.

പുതിയ സീസണിലെ ഐഎസ്എല്ലിലെ ആദ്യ മത്സരത്തിൽ മുൻ ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റാന്റൈൻ പരിശീലിപ്പിക്കുന്ന ഈസ്റ്റ്‌ ബംഗാൾ കേരള ബ്ലാസ്റ്റേഴ്സിനോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയം രുചിച്ചിരുന്നു .

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ നൽകുന്ന സ്വാധീനം എന്ത്? ഇവാൻ ആശാൻ പറയുന്നത് ഇങ്ങനെ..

ഐഎസ്എല്ലിലെ കിടിലൻ ടീം ഏതാണ്??ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം അറിയാം..