in ,

LOVELOVE

സന്തോഷവാർത്ത?ഇന്ത്യൻ ടീം മത്സരങ്ങൾ ലൈവ് ഉണ്ട്, സമയം, തീയതി ഇതാ..

കൂടാതെ വിയറ്റ്‌നാമിലേക്ക് പോകുന്ന ഇന്ത്യൻ ഫുട്ബോൾ ടീം സ്‌ക്വാഡിനെയും ഇന്ത്യൻ ഫുട്ബോൾ പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 18 മുതൽ ആരംഭിച്ച ഇന്ത്യൻ ദേശീയ ഫുട്ബോൾ ക്യാമ്പ് 22 ന് അവസാനിക്കും, ഇതിന് ശേഷമാണ് സൗഹൃദ മത്സരങ്ങൾക്കായി ഇന്ത്യൻ ടീം വിമാനം കയറുക.

ഈ മാസം നടക്കുന്ന ഇന്ത്യൻ ഫുട്ബോൾ ദേശീയ ടീമിന്റെ വിയറ്റ്‌നാമിലെ അന്തരാഷ്ട്ര സൗഹൃദ മത്സരങ്ങൾ ലൈവ് സംപ്രേക്ഷണം ചെയ്യുമെന്ന് ഇന്ത്യൻ ഫുട്ബോൾ പ്രഖ്യാപിച്ചു.

കൂടാതെ വിയറ്റ്‌നാമിലേക്ക് പോകുന്ന ഇന്ത്യൻ ഫുട്ബോൾ ടീം സ്‌ക്വാഡിനെയും ഇന്ത്യൻ ഫുട്ബോൾ പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 18 മുതൽ ആരംഭിച്ച ഇന്ത്യൻ ദേശീയ ഫുട്ബോൾ ക്യാമ്പ് 22 ന് അവസാനിക്കും, ഇതിന് ശേഷമാണ് സൗഹൃദ മത്സരങ്ങൾക്കായി ഇന്ത്യൻ ടീം വിമാനം കയറുക.

സെപ്റ്റംബർ 24, 27 തീയതികളിൽ നടക്കുന്ന സൗഹൃദ മത്സരങ്ങൾ യൂറോസ്‌പോർട് ചാനലിലൂടെയാണ് ലൈവ് സംപ്രേഷണം നടത്തുക. സിംഗപ്പൂർ, വിയറ്റ്‌നാം ടീമുകളുമായാണ് ഇന്ത്യൻ ടീം ഏറ്റുമുട്ടുന്നത്.

ആഷിക് കുരുണിയൻ, സഹൽ അബ്ദുസമദ്, രാഹുൽ കെപി എന്നിങ്ങനെ മൂന്നു മലയാളി താരങ്ങളാണ് ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. ഭാവിയിൽ കൂടുതൽ മലയാളി താരങ്ങൾ ഇന്ത്യൻ ജേഴ്സിയണിയാനുള്ള ഭാഗ്യമുണ്ടാകട്ടെ.

എന്തായാലും ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ സെപ്റ്റംബർ 24-ന് സിംഗപൂരിനെതിരെ നടക്കുന്ന മത്സരം ഇന്ത്യയിൽ വൈകുന്നേരം 5:30 മുതൽ മത്സരം യൂറോസ്പോർട്ടിലൂടെ ലൈവ് സംപ്രേക്ഷണം ചെയ്യും.

സെപ്റ്റംബർ 27-ന് വിയറ്റ്‌നാമിനെതിരായ ഇന്ത്യൻ ടീമിന്റെ മത്സരവും ഇന്ത്യൻ സമയം വൈകുന്നേരം 5:30 ന് യൂറോസ്പോർട്ടിലൂടെ ലൈവ് ടെലികാസ്റ്റ് ചെയ്യും. ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്ത തന്നെയാണിത്.

ഇന്ത്യൻ ഫുട്ബോൾ ടീം സ്‌ക്വാഡ് ഇതാ :

ഇവർ നമ്മുടെ ഹൃദയം കീഴടക്കും; ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഈ നാല് താരങ്ങളെ ഒന്ന് നോക്കി വെച്ചോളൂ

പൂട്ടിയ രണ്ടാമൻ; ബ്ലാസ്റ്റേഴ്‌സ് അണിയറയിൽ ഒരുക്കുന്നത് ഒരു അഡാർ ഐറ്റത്തെ