in , , ,

LOVELOVE

ഇവർ നമ്മുടെ ഹൃദയം കീഴടക്കും; ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഈ നാല് താരങ്ങളെ ഒന്ന് നോക്കി വെച്ചോളൂ

ഡ്യൂറൻഡ് കപ്പിൽ ക്വാർട്ടർ യോഗ്യത നേടിയ ഒരേയൊരു റിസേർവ് ടീം ബ്ലാസ്റ്റേഴ്സിന്റേതായിരുന്നു. മികച്ച ഒരു യുവനിര ബ്ലാസ്റ്റേഴ്സിന് ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഡ്യൂറണ്ട് കപ്പിലെ ബ്ലാസ്റ്റേർസ് യുവനിരയുടെ പ്രകടനം. 2022 ആര്‍ ഡി എഫ് എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എത്തിയതും നെക്സ്റ്റ് ജൻ കപ്പിന് യോഗ്യത നേടിയതെല്ലാം ബ്ലാസ്റ്റേഴ്സിന്റെ യുവനിരയുടെ കരുത്ത് വ്യക്തമാക്കുന്നതാണ്.ഇത്തരത്തിൽ ബ്ലാസ്റ്റേഴ്‌സ് യുവനിരയിൽ മികച്ച പ്രകടനം നടത്തിയതും സീനിയർ സ്‌ക്വാഡിൽ ഉൾപ്പെടാൻ സാധ്യതയുമുള്ള 4 താരങ്ങളെ നമ്മുക്ക് പരിചയപ്പെടാം.

ഇന്ത്യൻ ഫുട്ബോളിന് ഒരുപാട് താരങ്ങളെ സംഭവന ചെയ്ത ടീമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഇനിയും ഇന്ത്യൻ ഫുട്ബാളിലേക്ക് നിരവധി താരങ്ങളെ സംഭാവന ചെയ്യാനും ബ്ലാസ്റ്റേഴ്സിന് സാധിക്കും. കാരണം മികച്ച ഒരു യുവനിരയെ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഒരുക്കുന്നത്. ഡ്യൂറൻഡ് കപ്പിൽ ക്വാർട്ടർ യോഗ്യത നേടിയ ഒരേയൊരു റിസേർവ് ടീം ബ്ലാസ്റ്റേഴ്സിന്റേതായിരുന്നു. മികച്ച ഒരു യുവനിര ബ്ലാസ്റ്റേഴ്സിന് ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഡ്യൂറണ്ട് കപ്പിലെ ബ്ലാസ്റ്റേർസ് യുവനിരയുടെ പ്രകടനം. 2022 ആര്‍ ഡി എഫ് എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എത്തിയതും നെക്സ്റ്റ് ജൻ കപ്പിന് യോഗ്യത നേടിയതെല്ലാം ബ്ലാസ്റ്റേഴ്സിന്റെ യുവനിരയുടെ കരുത്ത് വ്യക്തമാക്കുന്നതാണ്.ഇത്തരത്തിൽ ബ്ലാസ്റ്റേഴ്‌സ് യുവനിരയിൽ മികച്ച പ്രകടനം നടത്തിയതും സീനിയർ സ്‌ക്വാഡിൽ ഉൾപ്പെടാൻ സാധ്യതയുമുള്ള 4 താരങ്ങളെ നമ്മുക്ക് പരിചയപ്പെടാം.

മുഹമ്മദ് അജ്‌സല്‍

2022 ഡ്യൂറന്റ് കപ്പില്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി തിളങ്ങിയ മലയാളി താരമാണ് മുഹമ്മദ് അജ്‌സൽ. 19 കാരനായ അജ്‌സൽ ഡ്യൂറണ്ട് കപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്നും രണ്ട് ഗോളുകളാണ് സ്വന്തമാക്കിയത്. മുന്നേറ്റ നിരയിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഈ താരം ബ്ലാസ്റ്റേഴ്സിന്റെ ഭാവി മുതൽക്കൂട്ടാണ്

മുഹമ്മദ് ഐമന്‍

ഡ്യൂറന്റ് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി നേടിയ ആറ് ഗോളില്‍ മൂന്നും മുഹമ്മദ് ഐമന്‍ എന്ന 19 കാരന്റെ ബൂട്ടിൽ നിന്നായിരുന്നു. ഡ്യൂറണ്ട് കപ്പിൽ മാത്രമല്ല ആര്‍ ഡി എഫ് എല്‍ ടൂര്‍ണമെന്റിലും ഐമൻ ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

സച്ചിന്‍ സുരേഷ്

സച്ചിൻ സുരേഷ് എന്ന ഈ 21 കാരൻ ഗോൾ കീപ്പർ നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ സീനിയർ സ്‌ക്വാഡിൽ അംഗമാണ്. സീനിയർ സ്‌ക്വാഡിൽ അവസരമൊന്നും ലഭിച്ചിട്ടില്ല എങ്കിലും സച്ചിൻ ബ്ലാസ്റ്റേഴ്‌സ് യുവനിരയ്ക്ക് വേണ്ടി കളിക്കുകയും മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്തിട്ടുണ്ട്. 2021 ലാണ് സച്ചിന്‍ സുരേഷ് കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നത്. ഡ്യൂറണ്ട് കപ്പിൽ രണ്ട് ക്‌ളീൻ ഷീറ്റുകൾ സച്ചിന്റെ പേരിലുണ്ട്. മികച്ച പ്രകടനം കാഴ്ച വെക്കുന്ന സച്ചിൻ ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിന്റെ ഗോള്‍ വല കാക്കാൻ അധിക സമയമെടുക്കില്ല.

വിബിന്‍ മോഹനൻ

മധ്യനിരയിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച ഭാവി കാണുന്ന താരമാണ് തൃശൂര്‍ സ്വദേശിയായ 19 കാരന്‍ വിബിന്‍ മോഹനൻ. 2022 സാഫ് അണ്ടര്‍ 20 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ദേശീയ ടീമില്‍ അംഗമായിരുന്നു വിബിന്‍ മോഹനന്‍.സെൻട്രൽ മിഡ്ഫീൽഡറായ താരം നേരത്തെ ഇന്ത്യൻ ആരോസിന് വേണ്ടി 31 മത്സരങ്ങൾ കളിക്കുകയും രണ്ട് ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. 2022 ഡ്യൂറന്റ് കപ്പിലും വിബിൻ ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്

ബ്ലാസ്റ്റേഴ്‌സ് വിട്ട പ്രശാന്ത് ഇനി ഏത് ക്ലബ്ബിലേക്ക്? അപ്ഡേറ്റ് നൽകി മാർക്കസ്

സന്തോഷവാർത്ത?ഇന്ത്യൻ ടീം മത്സരങ്ങൾ ലൈവ് ഉണ്ട്, സമയം, തീയതി ഇതാ..