in , , , ,

LOVELOVE CryCry LOLLOL OMGOMG AngryAngry

ബ്ലാസ്റ്റേഴ്‌സ് വിട്ട പ്രശാന്ത് ഇനി ഏത് ക്ലബ്ബിലേക്ക്? അപ്ഡേറ്റ് നൽകി മാർക്കസ്

2016 മുതൽ ബ്ലാസ്റ്റേഴ്‌സ് ടീമിനോടൊപ്പം സീനിയർ കരിയർ ചെലവഴിച്ച താരം ബ്ലാസ്റ്റേഴ്‌സ് വിട്ടതോടെ ഏത് ക്ലബ്ബിലേക്ക് പോകും എന്ന ചോദ്യം ആരാധക മനസുകളിൽ ഉയർന്നിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന മലയാളി ഫുട്ബോളർ പ്രശാന്ത് മോഹൻ ഇനി ഏത് ക്ലബ്ബിന് വേണ്ടിയാണ് കളിക്കുകയെന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ അന്വേഷിക്കുന്നത്.

ആറ് വർഷക്കാലം കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായമണിഞ്ഞ പ്രശാന്ത് മോഹന് 2023 വരെ ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബുമായി കരാറുണ്ടായിരുന്നെങ്കിലും പരസ്പര ധാരണ പ്രകാരം താരവും ക്ലബ്ബും കരാർ അവസാനിപ്പിക്കുകയായിരുന്നു.

2016 മുതൽ ബ്ലാസ്റ്റേഴ്‌സ് ടീമിനോടൊപ്പം സീനിയർ കരിയർ ചെലവഴിച്ച താരം ബ്ലാസ്റ്റേഴ്‌സ് വിട്ടതോടെ ഏത് ക്ലബ്ബിലേക്ക് പോകും എന്ന ചോദ്യം ആരാധക മനസുകളിൽ ഉയർന്നിരുന്നു.

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം പ്രശാന്ത് മോഹൻ ഇതുവരെ യാതൊരു ക്ലബ്ബുമായും കരാർ ഒപ്പുവെച്ചിട്ടില്ലെന്നും, എന്നാൽ ഈ വീക്കിൽ തന്നെ പുതിയ ക്ലബ്ബുമായി 25 കാരൻ സൈൻ ചെയ്യുമെന്നാണ്.

ഐ ലീഗ് ക്ലബ്ബുകളും ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളും താരത്തെ സ്വന്തമാക്കാൻ ആഗ്രഹിക്കുണ്ടെന്ന റൂമറുകൾ വരുന്നുണ്ട്. എന്തായാലും ഏത് ക്ലബ്ബിലേക്ക് പോകണമെന്നത് ഫ്രീ ഏജന്റായ പ്രാശാന്തിന് തീരുമാനിക്കാം. ഈയാഴ്ച തന്നെ പ്രശാന്ത് പുതിയ ക്ലബ്ബിൽ സൈൻ ചെയ്യും.

ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ നീക്കം; യുവതാരത്തിന് പുതിയ കരാർ

ഇവർ നമ്മുടെ ഹൃദയം കീഴടക്കും; ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഈ നാല് താരങ്ങളെ ഒന്ന് നോക്കി വെച്ചോളൂ