in , ,

LOVELOVE

ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ നീക്കം; യുവതാരത്തിന് പുതിയ കരാർ

നേരത്തെ തന്നെ ബ്ലാസ്റ്റേഴ്‌സ് യുവതാരങ്ങളുടെ കാര്യത്തിലെടുക്കുന്ന നിലപാടുകൾ ഏറെ അഭിനന്ദനമർഹിക്കുന്നതായിരുന്നു. മികച്ച യുവതരണങ്ങളെ ടീമിലെത്തിക്കാനും ടീമിൽ മികച്ച പ്രകടനം നടത്തുന്ന യുവതാരങ്ങൾക്ക് ദീർഘമായ കരാർ നൽകാനുമാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്. ഇതിൽ പല നീക്കങ്ങളും വിജയം കണ്ടിട്ടുണ്ട്.ഇക്കഴിഞ്ഞ ഡ്യൂറണ്ട് കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ യുവനിര മികച്ച പ്രകടനമാണ് കാഴ്‌ച വെച്ചത്. ഡ്യൂറണ്ട് കപ്പിൽ ക്വാർട്ടർ യോഗ്യതഹാ നേടുന്ന ഒരേയൊരു റിസേർവ് ടീമും ബ്ലാസ്റ്റേഴ്സിന്റെതായിരുന്നു.

യുവതാരങ്ങളുടെ കാര്യത്തിൽ കൃത്യമായ നീക്കങ്ങൾ നടത്തുന്ന ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഒരു യുവതാരത്തിന് പുതിയ കരാർ നൽകാൻ ഒരുങ്ങുകയാണ്. തൃശൂര്‍ സ്വദേശിയായ 19 കാരന്‍ വിബിന്‍ മോഹനനുമായി ഉള്ള കരാരാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി പുതുക്കാന്‍ ശ്രമിക്കുന്നത് എന്നാണ് റിപോർട്ടുകൾ.

2022 സാഫ് അണ്ടര്‍ 20 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ദേശീയ ടീമില്‍ അംഗമായിരുന്നു വിബിന്‍ മോഹനന്‍. 2020 മുതല്‍ ഇന്ത്യന്‍ ആരോസിനു വേണ്ടി കളിച്ച വിബിന്‍ മോഹനന്‍ ഇന്ത്യന്‍ ആരോസിനായി 31 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ആരോസിനായി താരം ഒരു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.

2022 ഡ്യൂറന്റ് കപ്പിലും താരം ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇറങ്ങിയിട്ടുണ്ട്. ഡ്യൂറണ്ട് കപ്പിലും താരം മികച്ച പ്രകടനം നടത്തിയതോടെയാണ് താരത്തിന് കൂടുതൽ ദീർഘമായ കരാർ നൽകാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്.സെന്‍ട്രല്‍ മിഡ്ഫീല്‍ഡർ റോളിലാണ് താരം കളിക്കുന്നത്. താരവുമായി അഞ്ച് വർഷത്തെ കരാറാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.

നേരത്തെ തന്നെ ബ്ലാസ്റ്റേഴ്‌സ് യുവതാരങ്ങളുടെ കാര്യത്തിലെടുക്കുന്ന നിലപാടുകൾ ഏറെ അഭിനന്ദനമർഹിക്കുന്നതായിരുന്നു. മികച്ച യുവതരണങ്ങളെ ടീമിലെത്തിക്കാനും ടീമിൽ മികച്ച പ്രകടനം നടത്തുന്ന യുവതാരങ്ങൾക്ക് ദീർഘമായ കരാർ നൽകാനുമാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്. ഇതിൽ പല നീക്കങ്ങളും വിജയം കണ്ടിട്ടുണ്ട്.

ഇക്കഴിഞ്ഞ ഡ്യൂറണ്ട് കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ യുവനിര മികച്ച പ്രകടനമാണ് കാഴ്‌ച വെച്ചത്. ഡ്യൂറണ്ട് കപ്പിൽ ക്വാർട്ടർ യോഗ്യതഹാ നേടുന്ന ഒരേയൊരു റിസേർവ് ടീമും ബ്ലാസ്റ്റേഴ്സിന്റെതായിരുന്നു.

ബോൾ ബോയ്സിൽ നിന്നും മെയിൻ ടീമിലേക്ക്, ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മനസ്സ് തുറക്കുന്നു..

ബ്ലാസ്റ്റേഴ്‌സ് വിട്ട പ്രശാന്ത് ഇനി ഏത് ക്ലബ്ബിലേക്ക്? അപ്ഡേറ്റ് നൽകി മാർക്കസ്