in , , ,

LOVELOVE

ബോൾ ബോയ്സിൽ നിന്നും മെയിൻ ടീമിലേക്ക്, ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മനസ്സ് തുറക്കുന്നു..

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ കൊച്ചിയിലെ മത്സരങ്ങളിൽ ബോൾ ബോയ്സായി നിന്ന കുട്ടികളാണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സീനിയർ ഫുട്ബോൾ ടീം ക്യാമ്പിൽ കളിമികവ് കൊണ്ട് ഇടം നേടിയിട്ടുള്ളത്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ കൊച്ചിയിലെ മത്സരങ്ങളിൽ ബോൾ ബോയ്സായി നിന്ന കുട്ടികളാണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സീനിയർ ഫുട്ബോൾ ടീം ക്യാമ്പിൽ കളിമികവ് കൊണ്ട് ഇടം നേടിയിട്ടുള്ളത്.

ഡ്യൂറണ്ട് കപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിലെ ട്വിൻസ് സഹോദരങ്ങളായ മുഹമ്മദ്‌ ഐമൻ, മുഹമ്മദ്‌ അസ്ഹർ എന്നിവരുടെ കാര്യം തന്നെയാണ് മുകളിൽ പറഞ്ഞത്.

ഈയിടെ നൽകിയ ഒരു ഇന്റർവ്യൂവിൽ കേരള ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിന്റെ ഫുട്ബോൾ ക്യാമ്പിലേക്ക് ഇടം നേടിയതിനെ കുറിച്ച് ഇരുതാരങ്ങളും സംസാരിച്ചിരുന്നു. അതിൽ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സ്വപ്ന ക്ലബ്ബാണെന്നാണ് ഇരുവരും പറഞ്ഞത്.

19 വയസ്സ് പ്രായമുള്ള മുഹമ്മദ്‌ അസ്ഹർ മധ്യനിര താരമാണ്, അതുപോലെ തന്നെ 19-കാരനായ മുഹമ്മദ്‌ ഐമൻ മുന്നേറ്റനിര താരമാണ്. ഡ്യൂറണ്ട് കപ്പിൽ 3 ഗോളുകളും 1 അസിസ്റ്റും സ്വന്തമാക്കിയ ഐമൻ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

“കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ബോൾബോയ്സായി നിൽക്കുമ്പോൾ മുതലുള്ള ആഗ്രഹമാണ് ഈ ടീമിന്റെ ഫസ്റ്റ് ടീമിൽ എത്തുക എന്നതും ഈ ആരാധകർക്ക് മുന്നിൽ അരങ്ങേറുക എന്നതും, ഇത് ഞങ്ങളുടെ സ്വപ്ന ക്ലബ്ബാണ്.” – ഇരുവരും പറഞ്ഞു

ലക്ഷ്വദീപ് സ്വദേശികളായ മുഹമ്മദ്‌ ഐമനും അസ്ഹറും ചെറുപ്പം മുതലേ കേരള ബ്ലാസ്റ്റേഴ്‌സ് അക്കാഡമിയിലൂടെയും ബ്ലാസ്റ്റേഴ്‌സ് സ്കൂളിലൂടെയുമാണ് വളർന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പല മത്സരങ്ങളിലും ബോൾ ബോയ്സായി സേവനമനുഷ്ടിച്ച താരങ്ങൾ ഇനി മൈതാനത്ത് പന്ത് തട്ടാനാണൊരുങ്ങുന്നത്.

സഞ്ജുവിനെ എന്ത് കൊണ്ട് ഇന്ത്യ എ ടീമിന്റെ നായകനാക്കി? കാരണം ഇതാണ്

ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ നീക്കം; യുവതാരത്തിന് പുതിയ കരാർ