in , , ,

തകർപ്പൻ ജപ്പാനീസ് താരം ഇന്ത്യയിലേക്ക്..

ജപ്പാനു പുറത്തുള്ള രാജ്യങ്ങളിൽ മംഗോളിയൻ ക്ലബ്ബായ അത്ലറ്റിക് 220 എഫ്സിലൂടെയാണ് ഐസുകെ മൊഹ്രി വിദേശ ഫുട്ബോൾ കരിയർ ആരംഭിച്ചത്. പിന്നീട് മാൽദീവ്സിലെ നിരവധി ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയ ശേഷമാണ് താരം ഇന്ത്യൻ ക്ലബ്ബിലേക്ക് വരാനൊരുങ്ങുന്നത്.

ജപ്പാനിൽ നിന്നുമൊരു ബഹുമുഖ താരം ഇന്ത്യൻ ഫുട്ബോളിലേക്ക് വരുന്നു. ഐ ലീഗ് ക്ലബ്ബായ ഐസോൾ എഫ്സി 28 വയസുകാരനായ ഐസുകെ മൊഹ്രിയെ സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ വരുന്നത്.

ജാപ്പനീസ് താരം ഐസുകെ മൊഹ്രിയുമായി ഐ ലീഗ് ക്ലബ്ബായ ഐസോൾ എഫ്സി കരാർ ഒപ്പുവെക്കുന്നത് സംബന്ധിച്ച് കൃത്യമായ ധാരണയിലെത്തിയിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.

വിസ സംബന്ധിച്ചുള്ള കാര്യങ്ങൾ ശെരിയായാൽ ഉടൻ തന്നെ ഐസുകെ മൊഹ്രി ഇന്ത്യയിലേക്ക് വിമാനം കയറും. താരം ഇതാദ്യമായാണ് ഒരു ഇന്ത്യൻ ക്ലബ്ബിന് വേണ്ടി കുപ്പായമണിയാൻ ഒരുങ്ങുന്നത്.

സെന്റർ ബാക്ക് പൊസിഷനിലും മിഡ്‌ഫീൽഡ് പൊസിഷനിലും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുന്ന ഐസുകെ മൊഹ്രി കോകുഷിക്കാൻ യൂണിവേഴ്സിറ്റി ടീമിലൂടെയാണ് തന്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്.

ജപ്പാനു പുറത്തുള്ള രാജ്യങ്ങളിൽ മംഗോളിയൻ ക്ലബ്ബായ അത്ലറ്റിക് 220 എഫ്സിലൂടെയാണ് ഐസുകെ മൊഹ്രി വിദേശ ഫുട്ബോൾ കരിയർ ആരംഭിച്ചത്. പിന്നീട് മാൽദീവ്സിലെ നിരവധി ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയ ശേഷമാണ് താരം ഇന്ത്യൻ ക്ലബ്ബിലേക്ക് വരാനൊരുങ്ങുന്നത്.

തകർപ്പൻ അർജന്റീനിയൻ താരം മാറ്റിയാസ് വെറോൺ തിരികെ വരുന്നു?

കാര്യങ്ങൾ എളുപ്പമാവില്ല; സീസൺ തുടങ്ങും മുമ്പ് ബ്ലാസ്റ്റേഴ്സിന് മുന്നറിയിപ്പിന്