പുതിയ ഫിഫ റാങ്കിങ്ങിൽ ഇന്ത്യൻ ഫുട്‍ബോൾ മുന്നേറ്റം നടത്തുകയാണ്.തുടർച്ചയായി നേടുന്ന വിജയങ്ങളാണ് ഇന്ത്യൻ ഫുട്‍ബോളിനെ ഇത്രമേൽ മുന്നേറ്റം നടത്താൻ സാധിച്ചത്.
99മത്തെ റാങ്കിലാണ് ഇന്ത്യ ഇപ്പോൾ എത്തിയിരിക്കുന്നത് ലെബനോനെ മറികടന്നാണ് ഈ നേട്ടം.നിലവിൽ ഒഡീഷയിൽ നടക്കുന്ന ഇന്റർകോണ്ടിനെന്റ കപ്പിൽ രണ്ടാം വിജയം നേടിയാണ് ഇന്ത്യ മുന്നേറുന്നത്.
ഈ വർഷം നടക്കുന്ന സാഫ് കപ്പ് കിങ്‌സ് കപ്പ് തുടങ്ങി ടൂർണമെന്റ് ഏഷ്യ കപ്പ് പോലെ ഏറ്റവും മികച്ച മത്സരങ്ങൾക്ക് ഈ റാങ്കിങ് ഇന്ത്യക്ക് പ്രതീക്ഷ നൽകും.