in ,

AngryAngry LOLLOL OMGOMG CryCry LOVELOVE

സഹലിന് വേണ്ടി മുംബൈ സിറ്റിക്ക് പിന്നാലെ മോഹൻ ബഗാനും വന്നു, ബ്ലാസ്റ്റേഴ്‌സ് കൈവിടുമോ??

ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയതിന് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി തങ്ങളുടെ ടീം ശക്തമാക്കുന്നതിന്റെ ഭാഗമായി ട്രാൻസ്ഫർ മാർക്കറ്റിൽ മികച്ച താരങ്ങൾക്ക് വേണ്ടി അന്വേഷണം തുടരുകയാണ്.

ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയതിന് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി തങ്ങളുടെ ടീം ശക്തമാക്കുന്നതിന്റെ ഭാഗമായി ട്രാൻസ്ഫർ മാർക്കറ്റിൽ മികച്ച താരങ്ങൾക്ക് വേണ്ടി അന്വേഷണം തുടരുകയാണ്.

ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി മംഗോളിയാക്കെതിരായ മത്സരത്തിൽ ഒരു ഗോൾ ഉൾപ്പടെ മികച്ച പ്രകടനം നടത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ മലയാളി താരം സഹൽ അബ്ദുസമദിനെ സ്വന്തമാക്കാൻ ആഗ്രഹം വ്യക്തമാക്കി ചെന്നൈയിൻ എഫ്സി, മുംബൈ സിറ്റി എഫ്സി എനിവർ രംഗത്ത് വന്നിരുന്നു.

എന്നാൽ സൂപ്പർ താരത്തിനെ കൈവിടാൻ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറല്ല. പക്ഷെ ഇപ്പോഴിതാ ചെന്നൈയിൻ, മുംബൈ സിറ്റി ടീമുകൾ സഹലിനു വേണ്ടി രംഗത്ത് വന്ന നിമിഷത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് കൂടി സഹലിനെ സ്വന്തമാക്കാനുള്ള ആഗ്രഹം വ്യക്തമാക്കിയിട്ടുണ്ട്.

ചെന്നൈയിൻ എഫ്സിയുടെ സൂപ്പർ താരമായ അനിരുദ് താപയെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി താരമായ സഹലിന് വേണ്ടി സൈനിങ് നടത്താൻ മുന്നോട്ട് വരുമെന്നാണ് റിപ്പോർട്ടുകളിൽ വ്യക്തമാകുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സഹലിനെ വിട്ടുനൽകില്ലെന്ന് വ്യക്തമാണെങ്കിലും വമ്പൻ ഓഫർ തുക വന്നാൽ ബ്ലാസ്റ്റേഴ്‌സ് മനം മാറ്റുമോയെന്നാണ് ആരാധകർക്ക് ആശങ്ക. അതേസമയം 3 കോടി രൂപയുടെ ട്രാൻസ്ഫർ ഫീ നൽകി അനിരുദ് താപയെ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ ഇപ്പോൾ പുറത്ത് വരുന്നുണ്ട്.

ഫിഫ റാങ്കിങ്ങിൽ ഇന്ത്യൻ ഫുട്‍ബോൾ മുന്നേറ്റം

ഒടുവിൽ ആരാധകരുടെ പ്രിയ സൂപ്പർ താരത്തിനെയും കേരള ബ്ലാസ്റ്റേഴ്‌സ് കൈവിട്ടു..