in ,

ലിയോ മെസ്സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന പ്രഖ്യാപനവുമായി എമിലിയാനോ മാർട്ടിനസ്

ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ അർജന്റീനയുടെ വേൾഡ് കപ്പ്‌ ഹീറോ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന് വമ്പൻ സ്വീകരണമാണ് ഇന്ത്യയിലെയും കൊൽക്കത്തയിലെയും ജനങ്ങൾ നൽകുന്നത്.

ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ അർജന്റീനയുടെ വേൾഡ് കപ്പ്‌ ഹീറോ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന് വമ്പൻ സ്വീകരണമാണ് ഇന്ത്യയിലെയും കൊൽക്കത്തയിലെയും ജനങ്ങൾ നൽകുന്നത്.

ഇന്ത്യയിലേക്ക് വരികയെന്നത് സ്വപ്നമായിരുന്നുവെന്നും ഇപ്പോൾ താൻ സന്തോഷവാനാണെന്നും എമിലിയാനോ മാർട്ടിനസ് പറഞ്ഞു. കൊൽക്കത്തയിലെ ഫുട്ബോൾ പ്രമികളോട് സംസാരിക്കുമ്പോൾ ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ചില കാര്യങ്ങൾ കൂടി എമിലിയാനോ മാർട്ടിനസ് പങ്ക് വെക്കുകയുണ്ടായി.

ഇന്ത്യയിലെ ജനങ്ങൾ തനിക്കു നൽകിയ സ്വീകാര്യത ആവിശ്വാസനീയമാണെന്ന് പറഞ്ഞ എമിലിയാനോ മാർട്ടിനസ് ലിയോ മെസ്സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരികയും ഇവിടെ കളിപ്പിക്കാനും താൻ ആഗ്രഹിക്കുന്നുണ്ടെന്ന് കൂടി പറഞ്ഞു.

ഇന്ത്യയെ സൗഹൃദ മത്സരത്തിന് അർജന്റീന ക്ഷണിച്ച വാർത്തകൾ നമ്മൾ കണ്ടതാണ്, പക്ഷെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം അത് നടന്നില്ല. മത്സരം സംഘടിപ്പിക്കാൻ കേരളം തയ്യാറാണെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ പറയുന്നുണ്ടെങ്കിലും ഇവിടെ കേരളത്തിലെ സ്പോർട്സ് ഹോസ്റ്റലുകളിൽ കഴിയുന്ന ഭാവി താരങ്ങൾക്ക് ഭക്ഷണം പോലും നേരെ നൽകാൻ കഴിയാത്ത കായികമന്ത്രി കോടികൾ മുടക്കി അർജന്റീനയെ കൊണ്ടുവരുന്നതിൽ കാര്യമില്ല എന്നാണ് കേരളം ഒന്നടങ്കം പറയുന്നത്.

മലയാളി താരമുൾപ്പടെ രണ്ട് കിടിലൻ സൈനിങ്ങുകൾ?ഒന്നും അവസാനിച്ചിട്ടില്ല?

ഇത് ഐഎസ്എലിലെ കൊലത്തൂക്ക്?മുൻപ് ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട കിടിലൻ വിദേശതാരത്തെ റാഞ്ചി വമ്പൻമാർ..