ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം സീസണിൽ ഹൈദരാബാദ് എഫ്സിയെ ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ ഐഎസ്എൽ കിരീടം ചൂടിച്ച പരിശീലകനാണ് സ്പാനിഷ് തന്ത്രജ്ഞനായ മനോലോ മാർക്കസ്. ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിനെയാണ് പരാജയപ്പെടുത്തിയത്.
അടുത്ത ഐഎസ്എൽ സീസണിന് മുന്നോടിയായി ഗോവയുടെ പരിശീലസ്ഥാനം ഏറ്റെടുത്ത മനോലോ മാർകസ് വരും സീസണിൽ ഗോവയെയും ആദ്യ ഐഎസ്എൽ കിരീടത്തിലേക്ക് നയിക്കാനുള്ള ഒരുക്കങ്ങളിലാണ് നിലവിലുള്ളത്.
അതിസമയം ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായ ഇഗോർ സ്റ്റീമാച്ച്മായി തനിക്ക് നല്ല ബന്ധം ഉണ്ടെന്നും ഇന്ത്യൻ ഫുട്ബോളിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കാൻ എപ്പോഴെങ്കിലും അവസരം വന്നാൽ അത് മിസ്സ് ചെയ്യില്ല എന്നും വെളിപ്പെടുത്തുകയാണ് മനോലോ മാർക്കസ്.
ഇന്ത്യൻ ഫുട്ബോളുമായും ഇന്ത്യൻ ടീമുമായും നല്ല ബന്ധമുണ്ടെന്ന് പറഞ്ഞ മനോലോ മാർക്കസ് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകൻ ആകാനുള്ള അവസരം നിഷേധിക്കില്ല എന്നാണ് പറഞ്ഞത്.ഇഗോർ സ്റ്റിമാച്ച് ഇന്ത്യൻ ഫുട്ബോൾ ടീമിനെ പരിശീലകസ്ഥാനം ഒഴിയുമെന്ന് റൂമുകൾ വരുന്നുണ്ടെങ്കിലും ഇതുവരെ കാര്യത്തിൽ തീരുമാനം ഉറപ്പായിട്ടില്ല.