in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

മെസ്സി അമേരിക്കയിൽ മികച്ച ഫോമിൽ കളിക്കാനുള്ള കാരണം അതാണ്; തുറന്ന് പറഞ്ഞ് ജോർഡി ആൽബ

മെസ്സി ഒരു ക്ലബിന് വേണ്ടി ഇത്ര മികച്ച രീതിയിൽ അരങ്ങേറ്റം നടത്തിയത് മിയാമിയ്ക്ക് വേണ്ടിയാണെന്ന് നിസംശയം പറയാം. എന്നാൽ മെസ്സിയുടെ ഈ ഉജ്വല ഫോമിനുള്ള കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹതാരം ജോർഡി ആൽബ.

അമേരിക്കയിൽ ഇന്റർമിയാമിയ്ക്ക് വേണ്ടി തകർത്ത് കളിക്കുകയാണ് ലയണൽ മെസ്സി. ഇതിനോടകം തന്നെ 3 മത്സരങ്ങൾ കളിച്ച മെസ്സി 5 ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയിരിക്കുകയാണ്.

മെസ്സി ഇന്റർ മിയാമി തിരഞ്ഞെടുത്തപ്പോൾ നിരാശരായിരുന്ന പല ആരാധകരും ഇപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് മെസ്സി മിയാമി തിരഞ്ഞെടുത്തത് കൊണ്ടാണ്. കാരണം പഴയ ആവേശത്തിൽ അവർക്ക് അവരുടെ സൂപ്പർ താരത്തെ വീണ്ടും കാണാനായത് മിയാമിയിലാണ്.

മെസ്സി ഒരു ക്ലബിന് വേണ്ടി ഇത്ര മികച്ച രീതിയിൽ അരങ്ങേറ്റം നടത്തിയത് മിയാമിയ്ക്ക് വേണ്ടിയാണെന്ന് നിസംശയം പറയാം. എന്നാൽ മെസ്സിയുടെ ഈ ഉജ്വല ഫോമിനുള്ള കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹതാരം ജോർഡി ആൽബ.

മെസ്സിയ്ക്ക് ഇവിടെ വലിയ പിന്തുണയും സ്നേഹവും ലഭിക്കുന്നു. അതിനാൽ അദ്ദേഹം സന്തോഷവനാണ്. എന്നാൽ പിഎസ്ജിയിൽ മെസ്സിക്ക് ഇങ്ങനെയൊരു സാഹചര്യം ഉണ്ടായിരുന്നില്ല. അതിനാൽ പിഎസ്ജിയിലെ കാലം അദ്ദേഹം ആസ്വദിച്ചില്ല. അദ്ദേഹത്തിന്റെ സന്തോഷം തന്നെയാണ് അദ്ദേഹത്തിന്റെ നിലവിലെ ഫോമിനുള്ള കാരണമെന്നും ആൽബ പറയുന്നു.

അമേരിക്കയിൽ മെസ്സിക്ക് ലഭിക്കുന്ന സ്നേഹവും ഏറെ ഇഷ്ടപ്പെടുന്ന സഹതാരങ്ങളുമായി പന്ത് തട്ടുന്നതുന്നതും മെസ്സിക്ക് മികച്ച ഫോം പുറത്തെടുക്കാൻ കാരണമായിട്ടുണ്ട്.

സർപ്രൈസിഗ് സൈനിങ് നടത്താൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു?; ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിര ഇനി തീപ്പാറും…

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകൻ?അവസരം മിസ് ചെയ്യില്ല?