സ്പെയിനിലെ മാഡ്രിഡിലേക്ക് പരിശീലനത്തിനും സൗഹൃദ മത്സരങ്ങൾക്ക് വേണ്ടിയും പോയ ഇന്ത്യയുടെ യൂത്ത് ടീം മാഡ്രിഡിലെ ലോകോത്തര ടീമുകൾക്കെതിരെ മിന്നും പ്രകടനം തുടരുന്നു.
ജൂൺ മാസത്തിൽ തായ്ലാൻഡിൽ വെച്ച് നടക്കുന്ന അണ്ടർ 17 ഏഷ്യൻ ഫുട്ബോൾ ടൂർണമെന്റിന് വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന ബിബിയാനോ ഫെർണാണ്ടസ് പരിശീലകനായ ഇന്ത്യൻ അണ്ടർ 17 ടീം മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.
അത്ലറ്റിക്കോ മാഡ്രിഡ് ഉൾപ്പടെയുള്ള പ്രമുഖ യൂറോപ്യൻ ടീമുകളുടെ യൂത്ത് ടീമുകളോട് പൊരുതിയ ഇന്ത്യൻ ടീം റയൽ മാഡ്രിഡിന്റെ യൂത്ത് ടീമിനോടും മത്സരിച്ചു.
ആറ് ഗോളുകൾ പിറന്ന മത്സരത്തിനോടുവിൽ 3-3 ന്റെ സമനിലയാണ് ഇന്ത്യൻ ടീം നേടിയെടുത്തത്.
മത്സരത്തിൽ ആദ്യം സ്കോർ ചെയ്തുകൊണ്ട് ഒരു ഗോൾ ലീഡുമായി റയൽ മാഡ്രിഡ് മത്സരം തുടങ്ങിയെങ്കിലും രണ്ട് ഗോൾ തിരിച്ചടിച്ചുകൊണ്ട് ഇന്ത്യൻ ടീം ലീഡ് നേടി.
എന്നാൽ സാഞ്ചസ് നേടുന്ന ഇരട്ടഗോളിൽ റയൽ മാഡ്രിഡ് ലീഡ് തിരിച്ചുപിടിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഗാങ്തെ നേടുന്ന ഗോൾ ഇന്ത്യൻ ടീമിന് സമനില നേടികൊടുത്തു.