in ,

LOVELOVE

ഇന്ത്യൻ ഫുട്ബോൾ ടീമിന് സ്പാനിഷ് ഇതിഹാസം ഫെർണാണ്ടോ ടോറസിന്റെ പരിശീലനം?

സ്പെയിനിലെ മാഡ്രിഡിലേക്ക് തങ്ങളുടെ ഫുട്ബോൾ അനുഭവം വളർത്താൻ പോയ ഇന്ത്യൻ അണ്ടർ 17 ഫുട്ബോൾ ടീം അത്‌ലറ്റിക്കോ മാഡ്രിഡ്‌ ജൂനിയർ ടീമിനെയടക്കം പരാജയപ്പെടുത്തിയിരുന്നു

സ്പെയിനിലെ മാഡ്രിഡിലേക്ക് തങ്ങളുടെ ഫുട്ബോൾ അനുഭവം വളർത്താൻ പോയ ഇന്ത്യൻ അണ്ടർ 17 ഫുട്ബോൾ ടീം അത്‌ലറ്റിക്കോ മാഡ്രിഡ്‌ ജൂനിയർ ടീമിനെയടക്കം പരാജയപ്പെടുത്തിയിരുന്നു.

ഈയൊരു ഇടവേളയിൽ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ അണ്ടർ 19 ടീം പരിശീലകനായ 2010 ഫിഫ ലോകകപ്പ്‌ ജേതാവ് സ്പാനിഷ് ഇതിഹാസം ഫെർണാണ്ടോ ടോറസിന് കീഴിൽ പരിശീലനം ലഭിച്ച സന്തോഷത്തിലാണ് ഇന്ത്യൻ ടീം.

മാഡ്രിഡിൽ വെച്ചാണ് 39-കാരനായ ഫുട്ബോൾ ഇതിഹാസത്തിനു കീഴിൽ ഇന്ത്യയുടെ ഭാവി ഫുട്ബോൾ താരങ്ങൾ അൽപ്പസമയം പരിശീലനം നേടിയത്.

ചെൽസി, ലിവർപൂൾ, എസി മിലാൻ, അത്‌ലറ്റിക്കോ മാഡ്രിഡ്‌ തുടങ്ങി യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുള്ള ഫെർണാണ്ടോ ടോറസ് 16-വയസ്സ് മുതൽ സ്പെയിനിന്റെ ജൂനിയർ ലെവൽ ടീമുകളിലും സീനിയർ ടീമുകളിലും സ്ഥിരസാന്നിധ്യമായിരുന്നു.

ദിമിത്രിയോസിനെ പൊക്കാൻ ഈസ്റ്റ്‌ ബംഗാൾ നീക്കം, വിട്ടുകൊടുക്കാതെ ബ്ലാസ്റ്റേഴ്‌സ്..

സഹലിനെ തൂക്കാൻ എടികെയുടെ കണ്ണഞ്ചിപ്പിക്കുന്ന ഓഫർ?