in ,

LOVELOVE

ദിമിത്രിയോസിനെ പൊക്കാൻ ഈസ്റ്റ്‌ ബംഗാൾ നീക്കം, വിട്ടുകൊടുക്കാതെ ബ്ലാസ്റ്റേഴ്‌സ്..

കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ഏറ്റവും മികച്ച സൈനിങ്ങുകളിൽ ഒന്നായ സീസണിലെ ടോപ് സ്കോറർ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റാകോസിനെ സ്വന്തമാക്കാൻ ഈസ്റ്റ്‌ ബംഗാൾ നീക്കമുണ്ടായെന്ന് റിപ്പോർട്ട്‌.

കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ഏറ്റവും മികച്ച സൈനിങ്ങുകളിൽ ഒന്നായ സീസണിലെ ടോപ് സ്കോറർ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റാകോസിനെ സ്വന്തമാക്കാൻ ഈസ്റ്റ്‌ ബംഗാൾ നീക്കമുണ്ടായെന്ന് റിപ്പോർട്ട്‌.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയോടൊപ്പമുള്ള ആദ്യ മത്സരങ്ങളിൽ നിറം മങ്ങിയ താരം പിന്നീട് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്ത് ഫോമിലേക്ക് ഉയർന്നിരുന്നു.

ഈ വിദേശ സൂപ്പർ മുന്നേറ്റ നിര താരത്തിന് വേണ്ടിയാണ് മറ്റൊരു ഐഎസ്എൽ ക്ലബ്ബായ ഈസ്റ്റ്‌ ബംഗാളിന്റെ ഭാഗത്ത്‌ നിന്നും നീക്കമുണ്ടായത്.

എന്നാൽ താരത്തിനെ വിട്ടുകൊടുക്കാൻ തയ്യാറല്ലാതിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഒരു വർഷത്തേക്ക് കൂടി ദിമിത്രിയോസിന്റെ കരാർ പുതുക്കിയതോടെ ഈസ്റ്റ്‌ ബംഗാൾ നീക്കങ്ങൾക്ക് അവസാനമായി.

നിലവിൽ അഡ്രിയാൻ ലൂണ, മാർക്കോ ലെസ്‌കോവിച്, ദിമിത്രിയോസ് ഡയമന്റാകോസ് എന്നീ വിദേശ താരങ്ങളുടെ കരാറാണ് ബ്ലാസ്റ്റേഴ്‌സ് പുതുക്കിയിട്ടുള്ളത്.

അൽ നാസർ വിടാൻ ഒരുങ്ങി റൊണാൾഡോ;മടക്കം റയലിലേക്ക്?

ഇന്ത്യൻ ഫുട്ബോൾ ടീമിന് സ്പാനിഷ് ഇതിഹാസം ഫെർണാണ്ടോ ടോറസിന്റെ പരിശീലനം?