in ,

LOVELOVE

വിജയം മാത്രം മതി! ഇന്ന് ഇന്ത്യ കളത്തിൽ, ലൈവ് കാണാൻ വഴിയുണ്ട്?

വിയറ്റ്‌നാമിൽ വെച്ച് നടക്കുന്ന മത്സരത്തിൽ സിംഗപൂർ ദേശീയ ഫുട്ബോൾ ടീമിനെയാണ് പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന് കീഴിലുള്ള ഇന്ത്യൻ ടീം നേരിടുന്നത്. അതേസമയം ഇന്നത്തെ മത്സരത്തിൽ ഇന്ത്യൻ ടീം ഡിഫെൻഡർ സന്ദേശ് ജിങ്കൻ കളിക്കില്ലെന്ന് പരിശീലകൻ വ്യക്തമാക്കി.

വിജയങ്ങൾ തേടി വിയറ്റ്‌നാമിലേക്ക് വിമാനം കയറിയ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ അന്താരാഷ്ട്ര ഇടവേളയിലെ ആദ്യ മത്സരം ഇന്ന് അരങ്ങേറും. ഇന്ത്യൻ സമയം ഇന്ന് വൈകുന്നേരം 5:30 നാണ്‌ മത്സരം.

വിയറ്റ്‌നാമിൽ വെച്ച് നടക്കുന്ന മത്സരത്തിൽ സിംഗപൂർ ദേശീയ ഫുട്ബോൾ ടീമിനെയാണ് പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന് കീഴിലുള്ള ഇന്ത്യൻ ടീം നേരിടുന്നത്. അതേസമയം ഇന്നത്തെ മത്സരത്തിൽ ഇന്ത്യൻ ടീം ഡിഫെൻഡർ സന്ദേശ് ജിങ്കൻ കളിക്കില്ലെന്ന് പരിശീലകൻ വ്യക്തമാക്കി.

ഇന്ന് വൈകുന്നേരം നടക്കുന്ന ഇന്ത്യ vs സിംഗപൂർ മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം ലഭ്യമാണ്. യൂറോ സ്‌പോർട് ചാനൽ വഴി ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾ നമുക്ക് കാണാൻ കഴിയും.

ഇന്നത്തെ മത്സരം കഴിഞ്ഞാൽ അടുത്ത മത്സരത്തിൽ വിയറ്റ്‌നാമിനെയാണ് ഇന്ത്യൻ ഫുട്ബോൾ ടീം നേരിടുന്നത്. മലയാളി താരങ്ങളായ സഹൽ അബ്ദുസമദ്, ആഷിക് കുരുണിയൻ, രാഹുൽ കെപി എന്നിവരാണ് ഇന്ത്യൻ ടീമിൽ ഇടം നേടിയ മലയാളി താരങ്ങൾ.

ദിമിയും ജിയാനുവും തീയാണ്?ബ്ലാസ്റ്റേഴ്‌സ് ഇത്തവണ തകർക്കും! -ലൂണ

ഇന്ത്യ ജയിച്ചെങ്കിലും പരിശീലകൻ രാഹുൽ ദ്രാവിഡിനെ കാത്തിരിക്കുന്നത് അത്ര ശുഭകരമായ വാർത്തകളല്ല