in

LOVELOVE

കിർഗിസ്ഥാനിൽ നിന്നൊരു കിടിലൻ താരം വരുന്നു…

പ്രതിരോധ നിരയിലും അതിന് പുറമെ ഡിഫൻസിവ് മിഡ്‌ഫീൽഡിലും മികച്ച കഴിവ് പുറത്തെടുക്കുന്ന അയ്ദർ മാംബെറ്റലീവ് ഗോളുകൾ അടിക്കാനും അടിപ്പിക്കാനും കഴിവുള്ള താരം കൂടിയാണ്.

.

വരാൻ പോകുന്ന ഐലീഗ് സീസണിൽ എതിർടീമുകളെ നിഷ്പ്രഭരാക്കുന്ന പ്രകടനം ലക്ഷ്യമാക്കി ഇന്ത്യൻ താരങ്ങളും വിദേശ താരങ്ങളുമെല്ലാം ഉൾപ്പടെ നിരവധി മികച്ച സൈനിങ്ങുകൾ പൂർത്തിയാക്കാനുള്ള തിരക്കിലാണ് രാജസ്ഥാനിലെ ജയ്പൂർ ആസ്ഥാനമായിട്ടുള്ള ഐലീഗ് ക്ലബ്ബ്‌ രാജസ്ഥാൻ യുണൈറ്റഡ് എഫ്സി.

നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം കിർഗിസ്ഥാനിൽ നിന്നുള്ള ഒരു മികച്ച യുവ ഡിഫെൻഡറെ രണ്ട് വർഷത്തെ കരാറിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്സി സ്വന്തമാക്കിയിട്ടുണ്ട്.

അയ്ദർ മാംബെറ്റലീവ് എന്ന 1.9 മീറ്ററോളം ഉയരമുള്ള കിർഗിസ്ഥാൻ താരത്തെയാണ് 2 വർഷത്തെ കരാറിൽ ഐലീഗ് ക്ലബ്ബ്‌ രാജസ്ഥാൻ യുണൈറ്റഡ് സ്വന്തമാക്കിയതായി നിരവധി റിപ്പോർട്ടുകൾ സൂചിപ്പിപ്പിക്കുന്നത്.

പ്രതിരോധ നിരയിലും അതിന് പുറമെ ഡിഫൻസിവ് മിഡ്‌ഫീൽഡിലും മികച്ച കഴിവ് പുറത്തെടുക്കുന്ന അയ്ദർ മാംബെറ്റലീവ് ഗോളുകൾ അടിക്കാനും അടിപ്പിക്കാനും കഴിവുള്ള താരം കൂടിയാണ്.

.https://twitter.com/HalfwayFootball/status/1555571246443921408?

വരുന്ന സീസണിൽ ഈ കിർഗിസ്ഥാൻ ഡിഫെൻഡറുടെ സേവനം രാജസ്ഥാൻ യുണൈറ്റഡ് എഫ്സിക്ക് വളരെയധികം ഉപകാരമാകും.

ഒരു ഇന്ത്യൻ താരത്തെ കൂടി ടീമിലെത്തിക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്

ലബനീസ് ഫുട്ബോൾ മാന്ത്രികൻ വരുന്നു..