in

LOVELOVE

ഒരുനാൾ ഇന്ത്യക്കാരൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കളിക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം

ഇന്ത്യയിൽ ചെറുപ്പത്തിൽ ഫുട്ബോൾ തിരഞ്ഞെടുക്കുമ്പോൾ ഞങ്ങൾ നെക്സ്റ്റ് ജെൻ കപ്പ്‌ കളിച്ചത് പോലെയുള്ള യൂറോപ്യൻ ടീമുകളെയാണ് എല്ലാവരും മാതൃകയാക്കുന്നത്

.

ഭാവിയിൽ എന്നെങ്കിലും ഒരു ഇന്ത്യക്കാരൻ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ലീഗായ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്നത് കാണാനാകുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം ക്യാപ്റ്റൻ ആയുഷ് അധികാരി. നെക്സ്റ്റ് ജെൻ കപ്പിൽ പങ്കെടുത്ത അനുഭവം പങ്കുവെക്കുകയാണ് ആയുഷ് അധികാരി.

“ഇന്ത്യയിൽ ചെറുപ്പത്തിൽ ഫുട്ബോൾ തിരഞ്ഞെടുക്കുമ്പോൾ ഞങ്ങൾ നെക്സ്റ്റ് ജെൻ കപ്പ്‌ കളിച്ചത് പോലെയുള്ള യൂറോപ്യൻ ടീമുകളെയാണ് എല്ലാവരും മാതൃകയാക്കുന്നത്. ഇത്തരം ടീമുകളുമായി കളിക്കുന്നത് ഈ ക്ലബ്ബുകളും ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകളും തമ്മിലുള്ള അന്തരം കുറക്കും.”

“ഇന്ത്യൻ ക്ലബ്ബുകൾ ഇപ്പോഴുള്ളത് പോലെ എല്ലാ പ്രോഗ്രാമുകളും സംരംഭങ്ങളുമായി മികച്ച രീതിയിൽ തുടരുകയാണെങ്കിൽ നമ്മൾ മെച്ചപ്പെടും, ഭാവിയിൽ എന്നെങ്കിലും ഒരു ഇന്ത്യക്കാരൻ പ്രീമിയർ ലീഗിൽ കളിക്കുന്നത് കാണാനാകും.” – ആയുഷ് അധികാരി പറഞ്ഞു.

നെക്സ്റ്റ് ജെൻ കപ്പ്‌ മത്സരങ്ങൾ തങ്ങൾക്ക് വളരെയധികം ഉപകാരപ്പെട്ടുവെന്നും, ടോപ് ലെവലിൽ എങ്ങനെയാണ് ഫുട്ബോൾ കളിക്കേണ്ടതെന്ന് മനസിലാക്കാൻ കഴിഞ്ഞെന്നാണ് ആയുഷ് അധികാരി പറഞ്ഞത്.

ഇവന്മാർക്ക് ഭ്രാന്താണ് ഒറ്റയടിക്ക് തൂക്കിയത് 13 താരങ്ങളെ..

ISL ൽ സാംബാ നൃത്തമാടാൻ അവൻ വരുന്നു..