in ,

അഭിമാനം സംരക്ഷിക്കാൻ കൊൽക്കത്തയിൽ ഇന്ന് ഉഗ്രൻ പോരാട്ടം?

ഇന്ത്യൻ സൂപ്പർ ലീഗിലെ ഇന്നത്തെ മത്സരത്തിൽ നിലവിലെ ഷീൽഡ് ജേതാക്കളായ ജംഷഡ്പൂര് എഫ്സി എവേ മത്സരത്തിന് കൊൽക്കത്തൻ മണ്ണിൽ ഇറങ്ങുമ്പോൾ വീഴ്ത്താനായി കാത്തിരിക്കുന്നത് ഹോം ടീമായ ഈസ്റ്റ്‌ ബംഗാളാണ്.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഇന്നത്തെ മത്സരത്തിൽ നിലവിലെ ഷീൽഡ് ജേതാക്കളായ ജംഷഡ്പൂര് എഫ്സി എവേ മത്സരത്തിന് കൊൽക്കത്തൻ മണ്ണിൽ ഇറങ്ങുമ്പോൾ വീഴ്ത്താനായി കാത്തിരിക്കുന്നത് ഹോം ടീമായ ഈസ്റ്റ്‌ ബംഗാളാണ്.

പോയന്റ് ടേബിളിൽ ഒമ്പതാം സ്ഥാനക്കാരായ ഈസ്റ്റ്‌ ബംഗാളിന് പ്ലേഓഫ് യോഗ്യത ലഭിക്കണമെങ്കിൽ ഇനിയുള്ള ഓരോ മത്സരങ്ങളും മികച്ച പ്രകടനം പുറത്തെടുക്കണമെന്നത് അനിവാര്യമായതിനാൽ ഇന്നത്തെ ഹോം മത്സരം അതിനിർണ്ണായകമാണ്.

അതേസമയം നിലവിലെ ഷീൽഡ് ജേതാക്കൾ എന്ന പകിട്ടുമായി വന്ന ജംഷഡ്പൂര് എഫ്സിക്ക് സീസണിൽ ഇത്തവണ തൊട്ടതെല്ലാം പിഴക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. ലീഗ് അവസാനിക്കുമ്പോൾ ആരാധകർക്ക് സന്തോഷിക്കാൻ മികച്ചത് എന്തെങ്കിലും നൽകാൻ ജംഷഡ്പൂര് എഫ്സിക്കും എല്ലാ മത്സരങ്ങളും പ്രധാനപ്പെട്ടതാണ്.

ഈസ്റ്റ്‌ ബംഗാൾ സ്‌ക്വാഡിൽ പരിക്കിന്റെ വലിയ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും നേരിയ തോതിലുള്ള ആശങ്കയുണ്ട്. എന്നാൽ മറുഭാഗത്ത് പ്രത്യേകിച്ച് കാര്യമായ പരിക്കുകൾ ഒന്നുമില്ലാതെയാണ് ജംഷഡ്പൂര് എഫ്സി വരുന്നത്.

Head-to-Head

East Bengal – 2

Jamshedpur FC – 1

Drawn – 2

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

അഭിമാനം സംരക്ഷിക്കാൻ കൊൽക്കത്തയിൽ ഇന്ന് ഉഗ്രൻ പോരാട്ടം?

ഫുട്‍ബോൾ ലോകത്ത്‌ തരംഗമായ ബ്ലാസ്റ്റേഴ്സിന് ഡി മരിയയുടെ ലൈക്ക്