in ,

നാലാം റൗണ്ടിന് കിടിലൻ മത്സരത്തോടെ ഇന്ന് തുടക്കം?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം റൗണ്ട് പോരാട്ടങ്ങൾക്ക് ഇന്ന് ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തിൽ കിക്ക് ഓഫ്‌ കുറിക്കുമ്പോൾ ഏറ്റുമുട്ടുന്നത് മുൻ ചാമ്പ്യൻമാരായ ബാംഗ്ലൂരു എഫ്സിയും ഹോം ടീമായ ഒഡിഷ എഫ്സിയുമാണ്.

ഇന്ന് രാത്രി 7:30ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

ലീഗിലെ മൂന്നിൽ രണ്ട് മത്സരങ്ങൾ വിജയിച്ചുകൊണ്ടാണ് ജോസപ് ഗോമ്പോവിന്റെ കീഴിൽ സീസണിലെ കംബാക്ക് കിങ്സായ ഒഡിഷ എഫ്സി ഹോം ഗ്രൗണ്ടിൽ വിജയം ലക്ഷ്യമാക്കി ഇറങ്ങുന്നത്. ഡീഗോ മൗറിസിയോ ഉൾപ്പെടെയുള്ള താരങ്ങൾ തന്നെയാണ് ജഗ്ഗർനട്സിന്റെ കരുത്ത്.

സീസണിലെ ആദ്യ മത്സരം വിജയിച്ച് തുടങ്ങിയ ബാംഗ്ലൂരു എഫ്സിക്ക് പിന്നീടങ്ങോട്ടുള്ള മത്സരങ്ങളിൽ സമനിലയും തോൽവിയുമായിരുന്നു വിധി. ഒരുപിടി സൂപ്പർ താരങ്ങളുള്ള ബാംഗ്ലൂരു എഫ്സി സൈമൺ ഗ്രേയ്സന്റെ കീഴിൽ എവേ മത്സരത്തിലെ മൂന്നു പോയന്റുകൾ ലക്ഷ്യമാക്കിയാണ് വരുന്നത്.

ഇന്നത്തെ മത്സരത്തിൽ ഇരുടീമുകളും കളത്തിലിറക്കാൻ സാധ്യതയുള്ള ലൈനപ്പുകൾ ഇങ്ങനെയാണ്..

Odisha FC:

Amrinder Singh, Shubham Sarangi, Osama Malik, Carlos Delgado, Sahil Panwar, Thoiba Singh Moirangthem, Saul Crespo, Isaac Vanmalsawma, Jerry Mawihmingthanga, Diego Mauricio, Nanda Kumar.

Bengaluru FC:

Gurpreet Singh Sandhu, Alan Costa, Sandesh Jhingan, Aleksandar Jovanovic, Namgyal Bhutia, Bruno Ramires, Suresh Singh Wangjam, Naorem Roshan Singh, Sunil Chhetri, Sivasakthi Narayanan, Roy Krishna.

വല നിറച്ച് ഗോൾ വാങ്ങി ബ്ലാസ്റ്റേഴ്‌സ്!ലീഗിലെ ഏറ്റവും മോശം ഡിഫെൻസെന്ന് കണക്കുകൾ തെളിയിക്കുന്നു

ഐഎസ്എല്ലിലെ എക്കാലത്തെയും മികച്ച അസിസ്റ്റർമാർ ഇങ്ങനെയാണ്