in ,

LOVELOVE

ഐഎസ്എല്ലിലെ എക്കാലത്തെയും മികച്ച അസിസ്റ്റർമാർ ഇങ്ങനെയാണ്

ഐഎസ്എൽ തുടങ്ങി എട്ട് സീസൺ പിന്നിട് കഴിഞ്ഞു. ഇപ്പോൾ ഒമ്പതാം സീസൺ വിജയകരമായി മുന്നേറുകയാണ്. അങ്ങനെരിക്കെ ഇതു വരെയുള്ള ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ അസ്സിസ്റ്റ്‌ നൽകിയ താരങ്ങൾ ആരൊക്കെയാണ് എന്ന് നോകാം.

ഐഎസ്എൽ തുടങ്ങി എട്ട് സീസൺ പിന്നിട് കഴിഞ്ഞു. ഇപ്പോൾ ഒമ്പതാം സീസൺ വിജയകരമായി മുന്നേറുകയാണ്. അങ്ങനെരിക്കെ ഇതു വരെയുള്ള ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ അസ്സിസ്റ്റ്‌ നൽകിയ താരങ്ങൾ ആരൊക്കെയാണ് എന്ന് നോകാം. ട്രാൻസ്ഫർ മാർക്കറ്റിന്റെ റിപ്പോർട്ട്‌ പ്രകാരം….

മുൻ എഫ്സി ഗോവ, മുംബൈ സിറ്റി എഫ്സി താരവും നിലവിൽ എടികെ മോഹൻ ബഗാനിന്റെ ഫ്രഞ്ച് മധ്യനിരതാരം ഹ്യൂഗോ ബൗമസാണ് പട്ടികയിൽ ഒന്നാമത്. മൂന്ന് ടീമുകൾക്കും കൂടി 81 മത്സരങ്ങൾ നിന്ന് 30 അസ്സിസ്റ്റാണ് താരം നേടിയത്.

രണ്ടാം സ്ഥാനത്ത് മുംബൈ സിറ്റി താരമായ അഹമ്മദ് ജാഹൂവാണ്. ജാഹൂ മുൻ ഗോവ താരം കൂടിയാണ് . താരം ഇതേ വരെ 20 അസ്സിസ്റ്റാണ് ഐഎസ്എലിൽ നേടിയത്. മൂന്നാം സ്ഥാനത് ഇന്ത്യൻ സാന്നിത്യമായി എഫ്സി ഗോവയുടെ ബ്രാൻഡനാണ്. താരം ഇതുവരെ 19 അസ്സിസ്റ്റ്‌ നൽകിട്ടുണ്ട്.

19 അസ്സിസ്റ്റ്‌ നൽകിയ മറ്റൊരു താരമാണ് മാർസെലിഞ്ഞോ. താരം ഐഎസ്എലിൽ എടികെ മോഹൻ ബഗാൻ, ഡൽഹി ഡൈനാമോസ്, എഫ്സി പൂനെ സിറ്റി ക്ലബ്ബുകൾക് വേണ്ടിയായിരുന്നു പന്ത് തട്ടിയിരുന്നത്. അടുത്തതായി മുൻ മോഹൻ ബഗാൻ താരവും നിലവിൽ ബംഗളുരു താരമായ റോയ് കൃഷ്ണയാണ്. താരം 18 അസിസ്റ്റാണ് മോഹൻ ബഗാൻ വേണ്ടി നേടിയത്. ബംഗളുരുവിന് ഇതുവരെ അസ്സിസ്റ്റ്‌ നേടി കൊടുക്കാൻ താരത്തിനായില്ല.

16 അസ്സിസ്റ്റുമായി ആറാം സ്ഥാനത്തുള്ളത് മുൻ എഫ്സി ഗോവ താരം കോറോയും, ഒഡിഷ താരം ജെറിയുമാണ്. ജെറി ഐഎസ്എലിൽ ജംഷഡ്പൂർ എഫ്സി, നോർത്ത്ഈസ്റ്റ്‌ യുനൈറ്റഡ് എന്നി ക്ലബ്ബുങ്ങൾക്കും വേണ്ടി പന്ത് തട്ടിയിട്ടുണ്ട്. ഏഴാം സ്ഥാനത് 14 അസ്സിസ്റ്റുമായി മുൻ ബംഗളുരു എഫ്സി താരം ദിമാസാണ്.

13 അസ്സിസ്റ്റുങ്ങൾ ഉള്ള ഗ്രേഗ് സ്റ്റുവാർട്ടും 2015-17 കാലയളവിൽ ഡൽഹി ഡൈനാമോസിന് വേണ്ടി കളിച്ചിരുന്ന മലൂദയുമാണ് എട്ടാം സ്ഥാനത്ത്.

നാലാം റൗണ്ടിന് കിടിലൻ മത്സരത്തോടെ ഇന്ന് തുടക്കം?

ഐഎസ്എല്ലിലെ ഓരോ ടീമിന്റെയും കോച്ചിങ് സ്റ്റാഫുകളെ പരിചയപ്പെടാം