in ,

LOLLOL

ന്യൂ ഇയർ കളറാക്കാൻ ഐഎസ്എലിൽ ഇന്ന് കിടിലൻ പോരാട്ടം?

സീസണിൽ അപരാജിത കുതിപ്പ് നടത്തുന്ന മുംബൈ സിറ്റി എഫ്സിക്കെതിരെ ഒഡിഷ എഫ്സി ഹോംഗ്രൗണ്ടിൽ ബൂട്ട് കെട്ടുമ്പോൾ ഇന്ന് കലിംഗ സ്റ്റേഡിയത്തിൽ കിടിലൻ മത്സരമാണ് പ്രതീക്ഷിക്കുന്നത്

പുതുവർഷത്തിലെ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ പോരാട്ടത്തിൽ കരുത്തരായ ഒഡിഷ എഫ്സി വിജയം ലക്ഷ്യമാക്കി സീസണിലെ മിന്നും ടീമായ മുംബൈ സിറ്റിക്കെതിരെ ഇന്ന് ഹോം ഗ്രൗണ്ടിൽ കളിക്കാൻ ഒരുങ്ങുകയാണ്.

സീസണിൽ അപരാജിത കുതിപ്പ് നടത്തുന്ന മുംബൈ സിറ്റി എഫ്സിക്കെതിരെ ഒഡിഷ എഫ്സി ഹോംഗ്രൗണ്ടിൽ ബൂട്ട് കെട്ടുമ്പോൾ ഇന്ന് കലിംഗ സ്റ്റേഡിയത്തിൽ കിടിലൻ മത്സരമാണ് പ്രതീക്ഷിക്കുന്നത്.

ഹോം ഗ്രൗണ്ടിൽ സ്വന്തം കാണികൾക്ക് മുന്നിൽ വിജയവും പ്ലേ ഓഫ്‌ പ്രതീക്ഷകളും സുരക്ഷിതമാക്കാൻ സ്പാനിഷ് പരിശീലകൻ ജോസഫ് ഗോംബൗവിന് കീഴിൽ ഒഡിഷ എഫ്സി ബൂട്ട് കെട്ടുന്നത് മുംബൈ സിറ്റിയുടെ അപരാജിത കുതിപ്പിന് തടയിടാനാണ്. മൈക്കൽ സൂസൈരാജ്, ഐസക് എന്നിവരൊഴികെ ബാക്കി താരങ്ങൾ എല്ലാം സ്‌ക്വാഡിൽ ലഭ്യമാണ്.

11 മത്സരങ്ങളിൽ നിന്ന് 27പോയന്റുമായി ലീഗ് ഷീൽഡ് പോരാട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ള ഡെസ് ബക്കിങ്ഹാമിന്റെ മുംബൈ സിറ്റി എഫ്സി വിജയകുതിപ്പ് ആവർത്തിച്ചുകൊണ്ട് ഒന്നാം സ്ഥാനം തിരികെ പിടിക്കുവാൻ വേണ്ടിയാണ് ഇന്ന് കളത്തിലിറങ്ങുന്നത്, അമെയ് റനവാഡെ മാത്രമാണ് മുംബൈ സിറ്റി സ്‌ക്വാഡിൽ മത്സരത്തിന് ലഭ്യമല്ലാത്ത താരം.

Head-to-Head

Played – 7

Odisha FC – 3

Mumbai City – 4

Drawn – 0

Possible Line-up

Odisha FC (4-3-3)

Amrinder Singh (GK); Narender Gahlot, Osama Malik, Carlos Delgado, Sahil Panwar; Isaac Vanmalsawma, Saul Crespo, Thoiba Singh; Jerry Mawihmingthanga, Pedro Martin, Nandhakumar Sekar

Mumbai City (4-3-3)

Phurba Lachenpa (GK); Rahul Bheke, Rostyn Griffiths, Mehtab Singh, Mandar Rao Dessai; Apuia, Greg Stewart, Ahmed Jahouh; Lallianzuala Chhangte, Jorge Pereyra Diaz, Bipin Singh

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെയും മറികടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ അൽ നാസർ കുതിക്കുന്നു..

പൂട്ടിയക്ക് പകരക്കാരൻ റെഡിയാണെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച്..