in ,

LOVELOVE LOLLOL AngryAngry OMGOMG CryCry

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെയും മറികടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ അൽ നാസർ കുതിക്കുന്നു..

ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏഷ്യയിലെ സൗദി അറേബ്യൻ ക്ലബ്ബിലേക്കുള്ള കൂടുമാറ്റത്തിനു പിന്നാലെ റെക്കോർഡുകൾ നിരവധി തകർത്തും തകർക്കാൻ ഒരുങ്ങിയും നിൽക്കുകയാണ് അൽ നാസർ എഫ്സി ക്ലബ്ബ്

ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏഷ്യയിലെ സൗദി അറേബ്യൻ ക്ലബ്ബിലേക്കുള്ള കൂടുമാറ്റത്തിനു പിന്നാലെ റെക്കോർഡുകൾ നിരവധി തകർത്തും തകർക്കാൻ ഒരുങ്ങിയും നിൽക്കുകയാണ് അൽ നാസർ എഫ്സി ക്ലബ്ബ്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ പുതിയ ക്ലബ്ബിലെത്തുമ്പോൾ സ്വാഭാവികമായും അൽ നാസർ ക്ലബ്ബിന്റെ ഫോളോവേഴ്സ് കുത്തനെ ഉയരും.

ക്രിസ്റ്റ്യാനോ റൊണാൾഡോ നീക്കത്തിന് മുൻപ് അൽ നാസർ ക്ലബിന് ഇൻസ്റ്റാഗ്രാമിൽ ഒരു മില്യൺ താഴെയാണ് പിന്തുണക്കാർ ഉണ്ടായിരുന്നത്. എന്നാൽ ഇൻസ്റ്റാഗ്രാമിൽ 525 മില്യണും കഴിഞ്ഞ് കുതിച്ചുപായുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബിൽ വന്നതോടെ നിലവിൽ 6 മില്യണ് മുകളിലെത്തി നിൽക്കുകയാണ് അൽ നാസർ എഫ്സി.

വരും ദിവസങ്ങളിൽ ഇനിയും ഒരുപാട് ഫോളോവേഴ്സ് കൂടുമെന്നതിനാൽ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള ഏഷ്യൻ ക്ലബ്ബ് എന്ന് റെക്കോർഡ് കൈവരിക്കാൻ അൽ നാസറിന് കഴിഞ്ഞേക്കും, 8.3 മില്യൺ ഫോളോവേഴ്‌സുള്ള ഒരു ഇറാനിയൻ ക്ലബ്ബാണ് നിലവിൽ ഒന്നാമത്.

അതേസമയം 3.2 മില്യൺ ഫോളോവേഴ്‌സോടെ ഏഷ്യയിൽ ആറാമതുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ ഒരു സ്ഥാനത്തേക്ക് പിന്തള്ളിയാണ് സൗദി അറേബ്യൻ ക്ലബ്ബിന്റെ കുതിപ്പ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അരങ്ങേറ്റ മത്സരം ഉടൻ തന്നെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ കൊച്ചിയിലേക്ക് വരുമോ? സാധ്യതകൾ ഇങ്ങനെ..

ന്യൂ ഇയർ കളറാക്കാൻ ഐഎസ്എലിൽ ഇന്ന് കിടിലൻ പോരാട്ടം?