in ,

LOVELOVE LOLLOL

മുംബൈ സിറ്റിയാണ് മുന്നിൽ, ചരിത്രം ആവർത്തിക്കുമോ?

ഒക്ടോബർ 28-ന് കൊച്ചിയിലെ ജവഹർ ലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ പന്തുരുളുമ്പോൾ ഹോം ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ചില കണക്കുകളുണ്ട്

ഒക്ടോബർ 28-ന് കൊച്ചിയിലെ ജവഹർ ലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ പന്തുരുളുമ്പോൾ ഹോം ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ചില കണക്കുകളുണ്ട്.

നിലവിൽ ഈ സീസണിൽ മൂന്നു മത്സരങ്ങളിൽ രണ്ട് തുടർ തോൽവികളുമായി വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് ടീമിന് കഴിഞ്ഞ സീസണിലേത് പോലെ ചരിത്രം ആവർത്തിക്കാൻ കഴിയുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. കഴിഞ്ഞ സീസണിൽ ആദ്യ അഞ്ച് മത്സരങ്ങളിൽ ആറ് പോയന്റ് മാത്രം നേടിയ കേരള ബ്ലാസ്റ്റേഴ്‌സിന് മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരം വിജയിച്ചതിന് ശേഷം പിന്നീടങ്ങോട്ട് നല്ല കാലമായിരുന്നു.

കഴിഞ്ഞ സീസണിൽ ഫൈനൽ വരെയെത്തിയ ഇവാൻ വുകോമനോവിച്ചും സംഘവും പെനാൽറ്റി ഷൂട്ട്‌ഔട്ടിലാണ് കീഴടങ്ങിയത്. ഇത്തവണയും തുടക്കം പാളിയ കേരള ബ്ലാസ്റ്റേഴ്സിനു നാലാം റൗണ്ട് മത്സരത്തിൽ ലഭിച്ചത് മുംബൈ സിറ്റി എഫ്സിയെയാണ്.

ലീഗിലെ ഏറ്റവും താരസമ്പന്നമായ ടീമുകളിൽ പ്രധാനപ്പെട്ട ടീമാണ് ഡെസ് ബക്കിങ്ഹാം പരിശീലിപ്പിക്കുന്ന മുംബൈ സിറ്റി എഫ്സി, അടുത്ത മത്സരത്തിൽ വിജയിക്കാനായാൽ അത് കേരള ബ്ലാസ്റ്റേഴ്സിനു മുന്നോട്ടുള്ള വഴികൾ എളുപ്പമാക്കാനും വിമർശകർക്ക്‌ മറുപടി നൽകാനുമാകും.

മറ്റൊരു വസ്തുത എന്തെന്നാൽ കഴിഞ്ഞ സീസണിൽ ആദ്യ മൂന്നു മത്സരങ്ങളിൽ വെറും രണ്ട് പോയന്റുകൾ മാത്രം നേടിയ ബ്ലാസ്റ്റേഴ്‌സ് സീസണിന്റെ ഫൈനൽ പോരാട്ടം വരെ എത്തിയിട്ടുണ്ട്, അതിനാൽ ആദ്യ മൂന്ന് മത്സരങ്ങളിൽ മൂന്നു പോയന്റ് നേടിയ ഈ സീസണിlലെ ശേഷിക്കുന്ന മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ചരിത്രം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ബ്ലാസ്റ്റേഴ്സിനെ തൊടാൻ പോലുമാവുന്നില്ല, കൊൽക്കത്തയെ പിന്നിലാക്കി ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ പവർ?

മറ്റൊരു ഐഎസ്എൽ ക്ലബും അടച്ച് പൂട്ടാൻ പോകുന്നു