in ,

LOVELOVE

കിടിലൻ മത്സരങ്ങളുമായി ആരാധകരെ കാത്തിരിക്കുന്ന ഐഎസ്എൽ നാലാം റൗണ്ട്

ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങിയ ഈ ഒക്ടോബർ മാസത്തിലെ അവസാന മത്സരങ്ങളിൽ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന കൊൽക്കത്ത ഡെർബി പോലെയുള്ള പോരാട്ടങ്ങൾ തന്നെയാണ് വരുന്നത്. ചെന്നൈയിൻ എഫ്സി ഒഴികെയുള്ള ബാക്കി എല്ലാ ടീമുകൾക്കും ഈയാഴ്ച മത്സരമുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിലെ മത്സരങ്ങളെല്ലാം ഗംഭീരമായി മുന്നോട്ടുപോകവേ നാലാം റൗണ്ട് പോരാട്ടങ്ങളിലേക്ക് നമ്മൾ എത്തുകയാണ്, നാളെ മുതൽ തുടങ്ങുന്ന നാലാം റൗണ്ട് പോരാട്ടങ്ങൾ ഞനയറാഴ്ചയോടെയാണ് അവസാനിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങിയ ഈ ഒക്ടോബർ മാസത്തിലെ അവസാന മത്സരങ്ങളിൽ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന കൊൽക്കത്ത ഡെർബി പോലെയുള്ള പോരാട്ടങ്ങൾ തന്നെയാണ് വരുന്നത്. ചെന്നൈയിൻ എഫ്സി ഒഴികെയുള്ള ബാക്കി എല്ലാ ടീമുകൾക്കും ഈയാഴ്ച മത്സരമുണ്ട്.

ഈയാഴ്ചയിലെ മത്സരങ്ങളുടെ ഷെഡ്യൂൾ ആണ് നമ്മൾ ഇന്നിവിടെ പരിശോധിക്കാൻ പോകുന്നത്. ഒക്ടോബർ 27വ്യാഴാഴ്ച് ഒഡിഷ എഫ്സി ഹോം ഗ്രൗണ്ടിൽ വെച്ച് ബാംഗ്ലൂരു എഫ്സിയെ നേരിടും. ഒക്ടോബർ 28 വെള്ളിയാഴ്ച കൊച്ചിയിലെ ഹോം ഗ്രൗണ്ടിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് vs മുംബൈ സിറ്റിയെയാണ് നേരിടുന്നത്.

രണ്ട് ഐഎസ്എൽ മത്സരങ്ങൾ നടക്കുന്ന ശനിയാഴ്ചയിലെ ആദ്യ പോരാട്ടത്തിൽ വൈകുന്നേരം 5:30ന് നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സി മികച്ച ഫോമിൽ വരുന്ന കാർലോസ് പെനയുടെ എഫ്സി ഗോവയെ നേരിടും.

അന്നേദിവസം തന്നെ രാത്രി 7:30ന് നടക്കുന്ന മത്സരമാണ് ആരാധകർ ഏറെ പ്രതീക്ഷയോടെ നോക്കികാണുന്നത്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് എടികെ മോഹൻ ബഗാനും ഈസ്റ്റ്‌ ബംഗാളും തമ്മിൽ ഏറ്റുമുട്ടുന്ന കൊൽക്കത്തൻ ഡെർബി ഇന്ത്യൻ ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തുന്നതാണ്.

നാലാം റൗണ്ടിലെ അവസാന മത്സരത്തിൽ ഒക്ടോബർ 30 ഞായറാഴ്ച ജംഷഡ്പൂർ എഫ്സി ഹോം ഗ്രൗണ്ടിൽ വെച്ച് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെയാണ് നേരിടുന്നത്. എന്തായാലും ആരാധകർ പ്രതീക്ഷിക്കുന്നത് പോലെ കിടിലൻ മത്സരങ്ങൾ തന്നെ ഈ മാച്ച്വീക്കിൽ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിന് പരിക്ക്!! അടുത്ത മത്സരത്തിൽ കളിക്കുമോ?

കേരളത്തിന്‌ നാണക്കേട്! ഗോകുലം വനിതാ താരങ്ങൾക്ക് നേരെ ആക്രമണം