in ,

LOVELOVE OMGOMG CryCry LOLLOL AngryAngry

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിന് പരിക്ക്!! അടുത്ത മത്സരത്തിൽ കളിക്കുമോ?

ഒഡിഷ എഫ്സിക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ എവേ മത്സരത്തിനുള്ള സ്‌ക്വാഡിൽ അപോസ്‌റ്റോലാസ് ജിയാനു പരിക്ക് കാരണമാണ് ഇടം നേടാതിരുന്നത്. മത്സരത്തിൽ ആദ്യം ലീഡ് നേടിയെങ്കിലും പിന്നീട് വഴങ്ങിയ ഗോളുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുകയും ചെയ്തിരുന്നു.

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശങ്ക നൽകി കേരള ബ്ലാസ്റ്റേഴ്സിന്റെ ഓസ്ട്രേലിയൻ വിദേശ താരമായ അപോസ്‌റ്റോലാസ് ജിയാനുവിന് പരിക്ക് പറ്റിയതായി റിപ്പോർട്ടുകൾ. പരിക്ക് സാരമല്ലാത്തതിനാൽ ഉടൻ തന്നെ താരം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒഡിഷ എഫ്സിക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ എവേ മത്സരത്തിനുള്ള സ്‌ക്വാഡിൽ അപോസ്‌റ്റോലാസ് ജിയാനു പരിക്ക് കാരണമാണ് ഇടം നേടാതിരുന്നത്. മത്സരത്തിൽ ആദ്യം ലീഡ് നേടിയെങ്കിലും പിന്നീട് വഴങ്ങിയ ഗോളുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുകയും ചെയ്തിരുന്നു.

നിലവിൽ പരിക്കിൽ നിന്നും മുക്തനായി വരുന്ന അപോസ്‌റ്റോലാസ് ജിയാനു ഒക്ടോബർ 28-ന് മുംബൈ സിറ്റി എഫ്സിക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരത്തിനുള്ള സ്‌ക്വാഡിൽ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറിയ പരിക്കിൽ നിന്നും സുഖം പ്രാപിച്ചുവരുന്ന താരം ഉടൻ തന്നെ പൂർണമായും റിക്കവർ ചെയ്യാൻ സാധ്യത കൂടുതലുള്ളതും ആരാധകർക്ക് പ്രതീക്ഷയെ കൂടാതെ സന്തോഷം നൽകുന്നുണ്ട്.

32 വയസുകാരനായ അപോസ്‌റ്റോലാസ് ജിയാനു വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള ഓസ്ട്രേലിയ ദേശീയ ടീമിൽ ഇടം നേടാനുള്ള സാധ്യതകൾ അവശേഷിക്കുന്നുണ്ട്, അങ്ങനെയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീം ക്യാമ്പ് വിട്ടുകൊണ്ട് ജിയാനുവിന് ഖത്തറിലേക്ക് പോകേണ്ടി വരും. താരം ഓസ്ട്രേലിയ ടീമിൽ ഇടം നേടുമെന്ന് ഉറപ്പ്‌ പറയാനാവില്ലെങ്കിലും, സാധ്യതകളെ ഒരിക്കലും പൂർണമായി തള്ളികളയാനാകില്ല.

കഴിഞ്ഞ രണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിലും പരാജയമറിഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് കൊച്ചിയിൽ വെച്ച് നടക്കുന്ന ഈ ആഴ്ചയിലെ മത്സരത്തിൽ കരുത്തരായ മുംബൈ സിറ്റി എഫ്സിയെയാണ് നേരിടേണ്ടത്, വിജയത്തിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല എന്നതിനാൽ മത്സരം വിജയിക്കേണ്ടത് ബ്ലാസ്റ്റേഴ്സിനു അത്യാവശ്യമാണ്.

ബ്ലാസ്റ്റേഴ്‌സ് വിജയിക്കണമെകിൽ ആ 3 പേർ ആദ്യ ഇലവനിൽ എത്തണം; അഭിപ്രായവുമായി ആരാധകർ

കിടിലൻ മത്സരങ്ങളുമായി ആരാധകരെ കാത്തിരിക്കുന്ന ഐഎസ്എൽ നാലാം റൗണ്ട്