in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ബ്ലാസ്റ്റേഴ്‌സ് വിജയിക്കണമെകിൽ ആ 3 പേർ ആദ്യ ഇലവനിൽ എത്തണം; അഭിപ്രായവുമായി ആരാധകർ

കേരളാ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം തോൽവി ആരാധകർക്കിടയിലും വലിയ ചർച്ചാ വിഷയമായിട്ടുണ്ട്. ലീഗിലെ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ ഉജ്ജ്വല വിജയത്തോടെ തുടക്കം കുറിച്ച ബ്ലാസ്റ്റേഴ്സിന് പിന്നീടുള്ള രണ്ട് മത്സരങ്ങളിലും വിജയം നേടാനായിട്ടില്ല. പരാജയപ്പെട്ട രണ്ട് മത്സരങ്ങളിലും ഒരേ ഇലവൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇറക്കിയത് എന്നതിനാൽ അടുത്ത മത്സരത്തിൽ വിജയിക്കണമെങ്കിൽ ആദ്യ ഇലവനിൽ വലിയ മാറ്റങ്ങൾ ഉണ്ടാവണമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

പ്രധാനമായും 3 മാറ്റങ്ങളാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ആദ്യ ഇലവനിലേക്ക് ആരാധകർ കൊണ്ട് വരണമെന്ന് ആവശ്യപ്പെടുന്ന താരങ്ങളിൽ ഒരാൾ ലെഫ്റ്റ് ബാക്ക് നിശു കുമാറാണ്. നിലവിൽ ടീമിന്റെ ലെഫ്റ്റ് ബാക്ക് നായകൻ ജെസ്സെൽ ആണ്. എന്നാൽ ജെസ്സലിന്റെ പ്രകടനം കഴിഞ്ഞ മത്സരത്തിൽ മികച്ച നിലയിലേക്ക് ഉയർന്നിരുന്നില്ല. അതിനാൽ തന്നെ ജെസ്സലിന് പകരക്കാരനായി നിശുവിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തണമെന്ന് ആരാധകർ ആവശ്യപ്പെടുന്നുണ്ട്.

ആദ്യ ഇലവനിലേക്ക് കൊണ്ട് വരണമെന്ന് ആവശ്യപ്പെടുന്ന മറ്റൊരു താരം മലയാളി സ്‌ട്രൈക്കർ രാഹുൽ കെപി യെയാണ്. കഴിഞ്ഞ 3 മത്സരങ്ങളിലും സബ്ബായാണ് രാഹുലിനെ ഇവാൻ ആശാൻ ഇറക്കിയത്. അതിലൊരു മത്സരത്തിൽ രാഹുൽ ഗോൾ നേടുകയും ചെയ്തിരുന്നു. കൂടാതെ മികച്ച പ്രകടനമാണ് രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായത്. രാഹുലിനെ കോച്ച് സൂപ്പർ സബ്ബായി ഉപയോഗിക്കാതെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി ബ്രൈസ് മിറാൻഡ, സൗരവ് മൊണ്ഡൽ എന്നിവരെ സൂപ്പർ സബ്ബായി ഇറക്കണമെന്നാണ് ആരാധകരിൽ പലരും സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെടുന്നത്.

മൂന്നാമത്തെ മാറ്റമായി ആരാധകർ ആവശ്യപ്പെടുന്നത് സ്പാനിഷ് താരം വിക്ടർ മോങ്കിലിനെയാണ്. 3 മത്സരത്തിലും ആദ്യ ഇലവനിൽ സ്ഥാനം പിടിക്കാൻ വികട്ർ മോങ്കിലിന് സാധിച്ചില്ല. അദ്ദേഹത്തിന് ഒരു അവസരം നൽകണമെന്നാണ് ആരാധകരുടെ അഭിപ്രായം. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിര അത്ര മികച്ച ഫോമിലല്ലായിരുന്നു. അതിനാൽ വിക്ടർ മോങ്കിലിന് ഒരു അവസരം കൊടുക്കാമെന്നാണ് ആരാധകരുടെ പക്ഷം.

അതെ സമയം, ഒക്ടോബർ 28 നാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. കൊച്ചിയിൽ മുംബൈ സിറ്റി എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇത് വരെ 3 മത്സരങ്ങൾ പൂർത്തികരിച്ച ബ്ലാസ്റ്റേഴ്‌സ് ഒരു വിജയവും രണ്ട് പരാജയവും അടക്കം 3 പോയിന്റുകൾ നേടിയിരുന്നു. ലീഗിൽ ഇനിയും തിരിച്ച് വരവ് നടത്താൻ ബ്ലാസ്റ്റേഴ്സിന് മുന്നിൽ സമയവും സാധ്യതകളുമുണ്ട്.

ഐഎസ്എല്ലിനിടെ ഫ്രണ്ട്‌ലി മത്സരം, ബ്ലാസ്റ്റേഴ്സിനു വിജയം

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിന് പരിക്ക്!! അടുത്ത മത്സരത്തിൽ കളിക്കുമോ?