in ,

LOVELOVE

ഡയസ് ഗോളടിച്ചു തുടങ്ങി, വീണ്ടും തോറ്റുമടങ്ങി ബ്ലാസ്റ്റേഴ്‌സ്

തുടർച്ചയായ മൂന്നാം മത്സരവും പരാജയപ്പെട്ട് തോൽവി കൊണ്ട് സ്വന്തം കാണികൾക്ക് മുന്നിൽ വീണ്ടും തലതാഴ്ത്തി മടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം റൗണ്ട് പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിനെ തോല്പിച്ചത്.

തുടർച്ചയായ മൂന്നാം മത്സരവും പരാജയപ്പെട്ട് തോൽവി കൊണ്ട് സ്വന്തം കാണികൾക്ക് മുന്നിൽ വീണ്ടും തലതാഴ്ത്തി മടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം റൗണ്ട് പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിനെ തോല്പിച്ചത്.

കൊച്ചിയിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ നേടിയ മുംബൈ സിറ്റി എഫ്സി കളിയിൽ ബ്ലാസ്റ്റർസിനെക്കാൾ മികച്ചു നിന്നു. അവസാനം വരെ ആ രണ്ട് ഗോൾ ലീഡ് കാത്തുസൂക്ഷിക്കാൻ ഡെസ് ബക്കിങ്ഹാമിന്റെ കുട്ടികൾക്ക് കഴിഞ്ഞതോടെയാണ് ബ്ലാസ്റ്റേഴ്സിനെതിരെ വിജയം നേടുന്നത്.

മത്സരത്തിന്റെ ആദ്യ പകുതിയുടെ 21-മിനിറ്റിൽ മെഹതാബ് സിങ്ങിലൂടെ ഗോൾ നേടി തുടങ്ങിയ മുംബൈ സിറ്റി എഫ്സിക്ക് വേണ്ടി മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന പെരേര ഡയസ് 31-മിനിറ്റിൽ ഗോൾ നേടി ലീഡ് ഉയർത്തി. ഇതോടെ ആദ്യ പകുതി തന്നെ രണ്ട് ഗോളിന് പിന്നിലായ ബ്ലാസ്റ്റർസിന് പിന്നീട് എതിർവല ഒരു തവണ പോലും കുലുക്കാനായില്ല.

മത്സരം വിജയിച്ചതോടെ സീസണിൽ തോൽവിയറിയാതെ ലീഗിൽ കുതിക്കുന്ന മുംബൈ സിറ്റി എഫ്സി 4 മത്സരങ്ങളിൽ നിന്നും 8 പോയന്റോടെ പോയന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു. ഹോം മത്സരം പരാജയപ്പെട്ടതോടെ 4 മത്സരങ്ങളിൽ നിന്നും വെറും 3 പോയന്റുള്ള കേരള ബ്ലാസ്റ്റേഴ്‌സ് പോയന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ്.

നാളെ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശകരമായ മത്സരങ്ങളിൽ വൈകുന്നേരം 5:30ന് ഹൈദരാബാദ് എഫ്സി vs എഫ്സി ഗോവ തമ്മിൽ ഏറ്റുമുട്ടും. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രാത്രി 7:30ന് നടക്കുന്ന കൊൽക്കത്ത ഡെർബിയിൽ എടികെ മോഹൻ ബഗാൻ vs ഈസ്റ്റ്‌ ബംഗാളിനെ നേരിടും.

ബ്ലാസ്റ്റേഴ്‌സ് vs മുംബൈ സിറ്റി, മത്സരത്തിന്റെ സാധ്യത ലൈനപ്പ് ഇങ്ങനെ

ബ്ലാസ്റ്റേഴ്‌സ് ആരാധകനെ പച്ചത്തെറി വിളിച്ച് നായകൻ ജെസ്സൽ; വൻ വിവാദം